ഗവൺമെന്റ് വി. എച്ച്. എസ്. എസ് പൂവാർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊവിഡിനെ
പ്രതിരോധിക്കാം കൊവിഡിനെ
കൊറോണയെന്ന അദൃശ്യ ശക്തിക്കെതിരെയുള്ള പോരാട്ടത്തിലാണ് നാട്.പ്രതിരോധവും ജാഗ്രതയും മുതൽക്കൂട്ടായി ഈ മഹാമാരിക്കെതിരെ പോരാടുമ്പോൾ കൊറോണയെ തുരത്താനുള്ള യുദ്ധമുഖമാണ് കേരളം.ശക്തമായ പ്രതിരോധം തീർത്തും രോഗവ്യാപനം തടയാനുള്ള മുൻകരുതലുകൾ കൈക്കൊണ്ടും സർക്കാർ സംവിധാനങ്ങൾ ജനങ്ങൾക്കൊപ്പമുണ്ട്. ശരവേഗത്തിൽ പായുന്ന ഈ വൈറസിനെ തുരത്താൻ പ്രതിരാധവും ഒത്തുചേരലും മതിയാകും.കൊറോണയെ തുരത്താൻ ആദ്യം ശുചിത്വമാണ് വേണ്ടത്. ശുചിത്വം ഉണ്ടെങ്കിൽ ഈ മഹാമാരിയെ പ്രതിരോധിക്കാം.വ്യക്തിപരവും സാമൂഹികമായും ശുചിത്വത്തിന്റെ കുറച്ചുകൂടി ഉയർന്ന സംസ്ക്കാരം നമ്മൾ ആർജ്ജിക്കണം. നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതി നമുക്ക് സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒന്നാകണം. ജനങ്ങളുടെ ആരോഗ്യം ഉയർത്തുന്നതു വഴി കൊറോണ എന്ന മഹാമാരിയെ തുരത്താൻ കഴിയും. സ്വകാര്യ സംവിധാനങ്ങളും, ചികിത്സയും,പൊതുജനാരോഗ്യ പ്രവർത്തനങ്ങളും ഒരുമിച്ചാണ് ഈ യുദ്ധത്തെ നേരിടുന്നത്. ഈ വൈറസിനെ തുരത്താൻ പ്രതിരോധമാണ് ഏറ്റവും ആവശ്യം.മുൻകരുതലോടൊപ്പം പ്രതിരോധവും ഉറപ്പാക്കുക. ഈ മഹാമാരിയെ ഒത്തുചേർന്ന് തന്നെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |