ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/നാഷണൽ സർവ്വീസ് സ്കീം

എൻഎസ്എസ് പ്രവർത്തനങ്ങൾ

2018 2019 അക്കാദമിക വർഷം സ്കൂളിന് പുതിയതായി ഒരു ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം യൂണിറ്റ് അനുവദിച്ചു കിട്ടിയിരുന്നു. സെൽഫ് ഫിനാൻസ് യൂണിറ്റ് ആണ് അനുവദിച്ചിരുന്നത് .യൂണിറ്റിലെ ആദ്യ ബാചിലെ  50 വോളണ്ടിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് 2019 ഡിസംബർ 21 മുതൽ 27 വരെ ശ്രീനാരായണപുരം ഗവൺമെന്റ് യു പി എസിൽ നടന്നു ശ്രീനാരായണപുരം സ്കൂളിലെ കുട്ടികളുടെ പാർക്ക് നവീകരണം  സ്കൂൾ പരിസരത്തെ തോപ്പിൽ അംഗൻവാടി നവീകരണം പഠന സഹായം വിതരണം ചെയ്യൽ ജീവിതനൈപുണി പരിശീലനങ്ങൾ ബോധവൽക്കരണ ക്ലാസുകൾ കലാ സാംസ്കാരിക സായാഹ്നം തുടങ്ങി വൈവിധ്യമുള്ള പരിപാടികൾ ക്യാമ്പിന്റെ  ഭാഗമായി സംഘടിപ്പിച്ചിരുന്നു. തുടർന്ന് ലോകമൊട്ടാകെ വലിയ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് കോവിഡ് 19 മഹാമാരി ഉടലെടുത്തു.കോവിഡ് മഹാമാരി കാലഘട്ടത്തിൽ  കുട്ടികളെ സജീവമായും പ്രവർത്തനോന്മുഖമായും  നിലനിർത്തുന്നതിനാ വശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് എൻഎസ്എസ് യൂണിറ്റിനു കഴിഞ്ഞു.ഹരിത കാന്തി  എന്ന പേരിൽ പച്ചക്കറിതോട്ടം നിർമ്മാണം കോവിഡ്കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയിൽ വലിയ പങ്കുവഹിക്കാൻ യൂണിറ്റിലെ വോളണ്ടിയർമാർക്കു  കഴിഞ്ഞിരുന്നു പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ പേപ്പർ ബാഗ് നിർമ്മാണം സാമൂഹ്യ വനവത്കരണം മുതലായ പരിപാടികൾ സുസ്ഥിര വികസനം എന്ന സങ്കൽപത്തിൽ ഊന്നിയ ഭാവി സമൂഹ സൃഷ്ടിക്കാനുള്ള നിർണായക പ്രവർത്തനങ്ങൾ യൂണിറ്റ് ഏറ്റെടുത്തിരുന്നു   കോവിഡ്കാലഘട്ടത്തിൽ കറുപ്പും വെളുപ്പും എന്ന പേരിൽ സംഘടിപ്പിച്ച കലാ സാംസ്കാരിക രാഷ്ട്രീയ ബോധവൽക്കരണ ക്ലാസുകളുടെ പരമ്പരയും  തുടർന്നുള്ള സംവാദങ്ങളും വലിയ സാംസകാരിക  അനുഭവങ്ങളാണ് വിദ്യാർഥികൾക്ക് സമ്മാനിച്ചത്.

  കോവിഡ്പ്രതിരോധത്തിൽ വ്യത്യസ്തമായ ഒരു മാതൃകയാണ് 25 .6 .2021 നടന്ന പൊതു പരിപാടിയിലൂടെ യൂണിറ്റ് കാഴ്ചവെച്ചത്.

ജില്ലാ പഞ്ചായത്ത് മെമ്പർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ വച്ച് യൂണിറ്റിലെ വോളണ്ടിയർമാർ ഒരു നീണ്ട കാലഘട്ടം കൊണ്ട് സ്ക്രാപ്പ് സമാഹാരത്തിലൂടെ സമാഹരിച്ച തുക കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട രക്ഷിതാവിനെ തയ്യൽമെഷീൻ ജീവനോപാധി എന്ന നിലയിൽ വാങ്ങിനൽകി നിരവധി കുട്ടികൾക്ക് ഭക്ഷ്യധാന്യ കിറ്റ് കൾ പഠനസഹായം എന്നിവ യൂണിറ്റ് വിതരണം ചെയ്തു. മതുരത്തോട് പ്രദേശത്തേക്ക് 250ലധികം മാസ്ക്കുകൾ വാങ്ങി നൽകി ലോക്ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ സർഗാത്മകത  പ്രോത്സാഹിപ്പിക്കുന്നതിനായി മനസ്സ് സർഗ്ഗോത്സവം എന്ന പേരിൽ കലാസാംസ്കാരിക മത്സരങ്ങൾ സംഘടിപ്പിചു  കലാപഠനം, നിയമം എന്നിവയിലെ തൊഴിലവസരങ്ങളുടെ ക്ലാസുകൾ ലഹരിവിരുദ്ധ, ലിംഗനീതി ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു ജനമൈത്രി പോലീസുമായി ചേർന്ന് സംഘടിപ്പിച്ച പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം സ്കൂളിലെ കുട്ടികളുടെ കരകൗശല നൈപുണികൾ  കരകൗശല പ്രദർശനം എന്നിവ ആകർഷകമായ പരിപാടികളായിരുന്നു പരീക്ഷയുടെ മുന്നൊരുക്കവും ആയി ബന്ധപ്പെട്ട് വീണ്ടും വിദ്യാലയത്തിലേക്ക്,കോവിട് ജാഗ്രത പ്രവർത്തനം -തുടരണം ജാഗ്രത മുതലായവ നിർണ്ണായക വിദ്യാലയ ഇടപെടലുകൾ ആയിരുന്നു  ഉയർന്ന സാമൂഹ്യ സാംസ്കാരിക പൗരബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനായി യൂണിറ്റിലെ വോളണ്ടിയർമാർ നിരന്തരം സാംസ്കാരിക സാമൂഹിക ഇടപെടലുകൾ തുടർന്നുകൊണ്ടിരിക്കുന്നു  .