ഹരിതകേരളം മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്
മികച്ച എൻ.എസ്.എസ് യൂണിറ്റ്



പ്രതിഭാസംഗമം 2022

 
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള സർക്കാർ എയ്ഡഡ് സ്കൂളുകളിൽ നിന്നും 2022 മാർച്ചിലെ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിക്കുന്ന പ്രതിഭാസംഗമം 2022 എന്ന പദ്ധതിയുടെ അവാർഡ് ദാന ചടങ്ങ് 2023 മാർച്ച് 1 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിൽ വച്ച് ബഹു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ അവർകൾ നിർവഹിച്ചു.ഈ ചടങ്ങിൽ വച്ച് വീരണകാവ് സ്കൂളിന്റെ നൂറുശതമാനം വിജയത്തിന്റെ പിന്നിൽ കഷ്ടപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി സന്ധ്യടീച്ചറിന് പങ്കെടുക്കാൻ കഴിയാത്തതിനാൽ പകരം സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചറും പ്രിൻസിപ്പൽ രൂപ ടീച്ചറും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

തിളക്കം

 
തിളക്കം

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി ഉന്നതവിജയം നേടിയ അരുവിക്കര മണ്ഡലത്തിലെ മുഴുവൻ കുട്ടികൾക്കും നൽകി വരുന്ന എം.എൽ.എ പുരസ്‌കാരം പ്രതിഭസംഗമം " തിളക്കം

2022 ' ജൂലൈ 25 ഉച്ചയ്ക്ക്‌ 2 മണിക്ക് ആര്യനാട്‌ വി കെ ഓഡിറ്റോറിയത്തിൽ നടന്നു

ബഹു: നിയമസഭാ സ്പീക്കർ ശ്രി. എം ബി രാജേഷ്‌ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹു: ജില്ലാ കളക്ടർ ഡോ: നവജ്യോത്‌ ഖോസ ഐ എ എസ്‌, പത്മശ്രീ. ഡോ: ജെ.ഹരീന്ദ്രൻ നായർ എന്നിവർ വീശിഷ്ടാതിഥികളായിരുന്നു.

പ്രസ്തുത പരിപാടിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ കുട്ടികളെ അധ്യാപകരുടയും പി ടി എ ഭാരവാഹികളുടേയും സാന്നിദ്ധ്യത്തിൽ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.

ദേശീയ ഹരിത സേന അവാർഡ്

 

ജൈവവൈവിധ്യബോർഡ് പ്രോജക്ട് അവതരണം ഒന്നാം സ്ഥാനം

മാതൃഭൂമി സീഡ് ക്ലബ് ഹരിത വിദ്യാലയം പുരസ്കാരം

ഹരിതം 2022 മികച്ച ഇക്കോ ക്ലബ് കോ-ഓർഡിനേറ്റർ

ഇക്കോ ക്ലബ് ഔദ്യോഗികഗാനം

ഗോടെക് പരിപാടി ഡോക്കുമെന്റേഷൻ ഫൈനൽ

 


ഗോടെക് പരിപാടിയിൽ ജില്ലാതലത്തിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്ത ഗോടെക് ടീം ഡോക്കുമെന്റേഷനിൽ ഡിജിറ്റൽ ബാക്ക് ഗ്രൗണ്ടോടെയുള്ള മികച്ച അവതരണത്തിലൂടെ ഒന്നാമതെത്തി ഫൈനലിൽ ഇടം നേടിയെന്നത് സ്കൂളിന് അഭിമാനാർഹമായ ഒരു നേട്ടമാണ്.

വായനാചങ്ങാത്തം ജില്ലാതല സെലക്ഷൻ

 

വായനാചങ്ങാത്തത്തിൽ ബി ആർ സി യിൽ നിന്നും സെലക്ഷൻ ലഭിച്ച ആരാധ്യ എസ് എന്നിന് കണിയാപുരം ബി ആർ സി യിൽ വച്ച് 2023 മാർച്ച് 11 ന് ജില്ലാതലമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

ഐ ടി മേള ഓവറാൾ രണ്ടാം സ്ഥാനം

 

കാട്ടാക്കട ഉപജില്ലാ ഐ ടി മേളയിൽ ഓവറാൾ രണ്ടാം സ്ഥാനം നേടാനായി.ഡിജിറ്റൽ ഡോക്കുമെന്റേഷനും പ്രസന്റേഷനും അനുഷ പി വൈ ഒന്നാം സ്ഥാനവും,കാർത്തിക് എച്ച് പി യ്ക്ക് പ്രോഗ്രാമിങ്ങിൽ ഒന്നാം സ്ഥാനവും ഫെയ്ത്ത് വർഗീസിന് അനിമേഷനിൽ മൂന്നാം സ്ഥാനവും പ്രതീക്ഷയ്ക്ക് മലയാളം കമ്പ്യൂട്ടിങിൽ മൂന്നാം സ്ഥാനവും നിഖിലിന് പ്രോഗ്രാമിങിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

 



ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അക്കാദമികമികവിനും ക്ലബ് പ്രവർത്തനങ്ങൾക്കും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി.

സംസ്ഥാനതലം

 
  • 2002-2003 ൽ ആദ്യ രണ്ട് മൂന്ന് റാങ്കുകൾ വിഎച്ച് എസ് ഇ യ്ക്ക് ലഭിച്ചു (ചന്ദ്രവീണ,ഗീതുചന്ദ്ര)
  • ശലഭവിദ്യാലയം 2018 സംസ്ഥാനത്തിലെ മികച്ച മൂന്നാമത്തെ സ്കൂൾ
  • സീസൺ വാച്ച് 2018 സംസ്ഥാനത്തിലെ മികച്ച രണ്ടാമത്തെ സ്കൂൾ
  • ശിശുസംരക്ഷണ സമിതിയുടെ നൃത്തപരിപാടിയിൽ രണ്ടാം സ്ഥാനം-ദേവനന്ദ എ പി & ഗോപിക എം ബി
  • അധ്യാപക അവാർഡ് - രൂപാനായർ[1]
  • ഭിന്നശേഷിക്കാർക്കുള്ള അധ്യാപക അവാർഡ് -ശ്രീജ ടീച്ചർ(ഹിന്ദി)
  • കൈറ്റ് വിക്ടേഴ്സിലെ ക്ലാസ് -ഡോ.പ്രിയങ്ക.പി.യു[2]
  • ഗുസ്തിമത്സരത്തിൽ അശ്വൻ ഒന്നാം സ്ഥാനം നേടി.

ജില്ലാതലം

  •  
    മികച്ച സ്കൂളിന്റെ ഒരു ലക്ഷം രൂപ ശ്രീ.ബ്രഹ്മസുതൻ സാറിന്റെ സമയത്ത് ലഭിച്ചു.
  • സമ്പൂർണ ഗാന്ധിദർശൻ സ്കൂൾ - 2016
  • ഹരിതവിദ്യാലയം പുരസ്കാരം - 2018
  • ഹരിതവിദ്യാലയം പുരസ്കാരം - 2019
  • ഹരിതവിദ്യാലയം പുരസ്കാരം - 2020
  • ടീച്ചിംഗ് മോഡൽ നിർമാണം -ഒന്നാം സ്ഥാനം -2019-ലിസി ടീച്ചർ
  • ചരിത്രക്വിസ് - ഒന്നാം സ്ഥാനം -ദേവനന്ദ എ പി & ഗോപിക എം ബി
  • നേർക്കാഴ്ച ചിത്രങ്ങളിലെ സെലക്ഷൻ
  • പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം സനിക&സംഗീത
  • ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷയിൽ ശരണ്യ പി ബി ജില്ലയിലെ ടോപ്പർ ലിസ്റ്റിൽ ഇടം നേടി

ഉപജില്ലാതലം

  • ടീച്ചിംഗ് മോഡൽ നിർമാണം -ഒന്നാം സ്ഥാനം -2019-ലിസി ടീച്ചർ,ആശ ടീച്ചർ,ദീപാകരുണ
  • ചരിത്രക്വിസ് - ഒന്നാം സ്ഥാനം
  • പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം

ബി ആർ സി തലം

പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം

ദേശഭക്തിഗാനം - ഒന്നാം സ്ഥാനം

പഞ്ചായത്ത് തലം

വായന ദിനത്തോടനുബന്ധിച്ച് പൂവച്ചൽ പഞ്ചായത്ത് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത്  നാലാം ക്ലാസിലെ മുഹമ്മദ് നിയാസും രണ്ടാം സമ്മാനം നേടിയത് അഖില രാജ് S D യുമാണ്.

മാതൃഭൂമി സീഡ് അവാർഡുകൾ

ഡോ.പ്രിയങ്ക.പി.യുവിന്റെ നേതൃത്വത്തിൽ അനേകം അവാർഡുകൾ ലഭിച്ചു.

  • ഹരിതവിദ്യാലയം അവാർഡ്
  • പരിസ്ഥിതിസംരക്ഷണ അംഗീകാരം
  • സീസൺ വാച്ച് മികവ് മുതലായവ

സ്കോളർഷിപ്പുകൾ

  • യു.എസ്.എസ് സ്കോളർഷിപ്പ് - ദേവനന്ദ എ പി
  • എൻ.എം.എം.എസ് - അനുഷ പി വൈ,പ്രണവ് മുതലായവർക്ക്
  • 2022 LSS സ്കോളർഷിപ്പ് ലഭിച്ചത് നാലാം ക്ലാസിലെ നാസിയയ്ക്ക്

ചിത്രശാല നേട്ടങ്ങൾ നേരിട്ട്

അവലംബം

  1. സ്കൂളിന് അച്ചടിച്ച ഒരു മാഗസിൻ പ്രസിദ്ധീകരിച്ചത് രൂപ ടീച്ചറിന്റെ നേതൃത്വത്തിലാണ്.
  2. വിക്ടേഴ്സ് ക്ലാസ് ഫെയിം,മികച്ച ഗാന്ധിദർശൻ കോർഡിനേറ്റർ,മാതൃഭൂമി സീഡിന്റെ അവാർഡുകൾ,ലൈബ്രറി കൗൺസിലിന്റെ സമ്മാനങ്ങൾ, മുതലായ നിരവധി സമ്മാനങ്ങൾ വ്യക്തിഗതമായും,അതുപോലെ ടീച്ചറിന്റെ സമർപ്പണബോധത്തോടെയുള്ള ശ്രമഫലമായി സ്കൂളിനും നിരവധി സമ്മാനങ്ങളും നേടിയെടുത്ത പ്രഗത്ഭയായ അധ്യാപിക