ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/സമ്മാനം
(ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/സമ്മാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമ്മാനം
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ അപ്പു എന്നൊരു കുട്ടി ഉണ്ടായിരുന്നു .അച്ഛനോടും അമ്മയോടും സന്തോഷത്തോടു കൂടിയാണ് അവൻ ജീവിച്ചിരുന്നത് .അങ്ങനെയിരിക്കെ ഒരാഴ്ച കഴിഞ്ഞാൽ അവന്റെ പിറന്നാളാണ് അവന് ഒരു ബൈക്ക് വേണം എന്നായിരുന്നു ആഗ്രഹം അങ്ങനെ അവന്റെ പിറന്നാൾ എത്തി .അച്ഛൻ അവന് ഒരു ബൈക്ക് വാങ്ങി തരും എന്ന് അവന് ഉറപ്പായിരുന്നു .അന്ന് രാവിലെ തന്നെ അപ്പുവിനെ അവന്റെ അച്ഛൻ വിളിച്ചു. വളരെ സന്തോഷത്തോടെ അവൻ അച്ഛൻറെ അടുത്തേക്ക് പോയി . ജന്മദിന ആശംസകൾ പറഞ്ഞുകൊണ്ട് ഒരു ബൈബിൾ അച്ഛൻ അവന്റെ കയ്യിൽ കൊടുത്തു. അവന് സങ്കടമായി. അവൻ ആഗ്രഹിച്ചത് അവന് കിട്ടിയില്ല . ഈ സംഭവത്തിനുശേഷം അപ്പു അവന്റെ അച്ഛനോട് മിണ്ടിയിട്ടില്ല. അങ്ങനെ ഒരു വർഷം കഴിഞ്ഞു. അപ്പോഴായിരുന്നു അവന്റെ അമ്മയുടെ മരണം . അവന് ഒരുപാട് സങ്കടമായി . രണ്ടുമാസം കഴിഞ്ഞപ്പോൾ അവന് ജോലി കിട്ടി. അപ്പോൾ തന്നെ അവൻ വീടുവിട്ടു പോയി. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന്റെ അച്ഛൻ മരിച്ചു .മരണവിവരമറിഞ്ഞ് അവൻ വീട്ടിലെത്തി .അവൻ അച്ഛന്റെ മുറിയിൽ കയറി. അവിടെ അവൻ അന്ന് അച്ഛൻ സമ്മാനമായി നൽകിയ ബൈബിൾ കണ്ടു. അവൻ തുറന്നുനോക്കി. അതിനകത്ത് അവന്റെ ബൈക്കിന്റെ താക്കോൽ ഉണ്ടായിരുന്നു. അവന് വളരെ സങ്കടമായി. കാരണം അന്ന് അച്ഛൻ തന്നത് ബൈബിൾ ആയിരുന്നില്ല .അത് ബൈക്കിന്റെ താക്കോൽ ആയിരുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ |