അക്ഷരമാലതൻ ആദ്യാക്ഷരം പറഞ്ഞു
പഠിപ്പിക്കുമവരാണ് ഗുരുക്കന്മാർ
അമ്മതൻ സ്നേഹ-വാത്സല്ല്യങ്ങൾ
പകർന്നിടുമവരാണ് ഗുരുക്കന്മാർ
ഗുരുവാണ് ദൈവം.
വിദ്യ പകർന്നീടുന്നവൻ മാത്രമല്ലാ ഗുരു
ഈ ലോകവാസികളെല്ലാം ഗുരുക്കന്മാർ
ഗുരുവിൻ കടാക്ഷം ലഭിക്കുന്നോൻ പുണ്യവാൻ
അറിവ് പകർന്നീടുന്നതല്ലയോ ഗുരുവിൻ നിയോഗം
ഗുരുജനങ്ങളെ വന്ദിപ്പവർ
ഗുരുകടാക്ഷത്തിനർഹരല്ലോ.