നാടും നഗരവും
നൽവരിപ്പാതയും
നാറുന്നു നാട്ടാരിൻ ഹീന കൃത്യ ങ്ങളാൽ
നമ്മൾ ശ്വസി ച്ചി ടും ശ്വാസമതു പോലും
പാഷാണമായി ഭവി ച്ചി ന്നു ഭൂമിയിൽ !
നാടു വളരുന്നു നാമും വളരുന്നു
നമ്മളിൽ മാലിന്യമൊപ്പം വളരുന്നു
മാലിന്യ ഭാണ്ഡം വലിച്ചെറിഞ്ഞീടുകിൽ
നമ്മോടു നാം തന്നെ യുദ്ധം കുറിക്കുന്നു
നന്മ ചെയ്തിടും നദി കളാൽ നമ്മുടെ
നാടിന്നു സമ്പത് സമൃദ്ധ മാണെങ്കിലും
നമ്മളാൽ നമ്മൾ പുറം തള്ളീ ടുന്നതാം
മാലിന്യ മസൃണ മാണവ യൊക്കെയും
സാക്ഷര സ്വാ ശ്രയ ഭാവം നടിയ്ക്കിലും
പിന്നിലാണിന്നും ശുചിത്വ ബോധത്തിൽ നാം
ജീവ സന്ധാരണ ശുദ്ധ ജല ത്തിനായി
ദീ നർ തൻ രോദനം കാതിൽ മുഴങ്ങവേ
ആരോഗ്യമുള്ള തലമുറ തീർക്കുവാൻ
ആരോഗ്യപാലന ശിക്ഷണം നൽകി നാം
മാലിന്യ മുക്‌തമാം നാടിന്റെ സൃ ഷ്ടി യ്ക്കായ്
ഒത്തൊരുമിച്ചിങ്ങിറങ്ങി ത്തി രിച്ചിടാം