ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
അച്ചുവേട്ടൻ എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന അച്യുതൻ ഒരു കർഷ കനാണ്. അച്ചുവേട്ടന് രാവിലെ ഒരു കട്ടൻ ചായയും പത്രവും നിർബന്ധമാണ് . എന്നും രാവിലെ ഒരു മാതൃഭൂമി പത്രവുമായി പൂമുഖത്തെ ചാരുകസേരയിൽ ഇരുന്നു കൊണ്ട് അയാൾ ഉറക്കെ വിളിക്കും “ഭാനുമതീ .....ചായ”. ഇതും അയാളുടെ ഒരു ശീലമാണ്. ഭാനുമതി അയാളുടെ സ്നേഹനിധിയായ ഭാര്യയാണ് . നിർഭാഗ്യവശാൽ അവർക്ക് കുട്ടികളില്ല. അവർ രണ്ടു കന്നുകാലികളെ വളർത്തിയിരുന്നു, അമ്മണിയും, നന്ദിനിയും. കുട്ടികളില്ലാത്ത അവർ പശുക്കളെ സ്വന്തം മക്കളെ പ്പോലെയാണ് നോക്കിയിരുന്നത് . രാവിലത്തെ പത്രം വായനയ്ക്ക് ശേഷമാണ് അയാൾ നിത്യവുമുള്ള ജോലികൾക്കായി പറമ്പിലേക്കിറങ്ങുന്നത്. കൃഷിയിൽ ലാഭേച്ഛ കൂടാതെ പരിസ്ഥിതിക്ക് അനുയോജ്യമായ വിത്തുകളും വളങ്ങളും ഉപയോഗിച്ചുള്ള ജൈവകൃഷി രീതിയാണ് അച്യുതൻ പിന്തുടരുന്നത് . അതു കൊണ്ട്തന്നെ അച്ചുവേട്ടന്റെ കാർഷികവിളകൾക്കു നാട്ടിൽ ആവശ്യക്കാർ ഏറെ യാണ്. നാട്ടിൽ പലയാളുകളും സാമ്പത്തിക നഷ്ടം കാരണം കൃഷിയെ കൈയൊഴി ഞ്ഞെങ്കിലും അച്ചുവേട്ടൻ അതിനു ഒരുക്കമല്ലായിരുന്നു. ജൈവവളം നിർമിക്കുന്നതിനും അദ്ദേഹം തന്റെ കന്നുകാലികളെയാണ് ആശ്രയിച്ചിരുന്നത് . അങ്ങനെ പൂർണമായും പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമായിരുന്നു അച്ചുവേട്ടന്റേത്. അദ്ദേഹം തന്റെ കന്നു കാലികളെ അടുത്തുള്ള തരിശ് കിടക്കുന്ന പറമ്പുകളിൽ മേയാനായി വിടാറുണ്ട്. തരിശ് കിടക്കുന്ന ചില പറമ്പുകൾ പുറംനാട്ടുകാർ പാട്ടത്തിനെടുത്തു കൃഷിയും ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു നാളുകൾക്കു ശേഷം ഈ പറമ്പുകൾക്കു അടുത്തുള്ള നീർചാലു കളിലും ചെറുകുളങ്ങളിലും മീനുകളും ചെറുജീവികളും ചത്തുപൊങ്ങുന്നത് ഒരു സ്ഥിര കാഴ്ചയായി മാറി. പുറംനാട്ടുകാരായ കർഷകർ കൃഷിയിടത്തിൽ ഉപയോഗിക്കുന്ന അമിത മായ രാസവളത്തിന്റെയും കീടനാശിനികളുടെയും പ്രയോഗമാണ് ഇതിനു കാരണമായത് . അങ്ങനെയിരിക്കെ ഒരുനാൾ അച്ചുവേട്ടൻ പണികഴിഞ്ഞു തിരികെ വീട്ടിലെത്തി യപ്പോൾ ഭാനുമതി വളരെയധികം ദുഃഖിതയായിരിക്കുന്നത് കണ്ടു. അച്യുതൻ കാരണം തിരക്കിയപ്പോൾ ആണ് അറിയുന്നത് അവർ ഓമനിച്ചു വളർത്തിയ പശുക്കളിൽ ഒന്നായ നന്ദിനിക്ക് തീരെ സുഖമില്ല. അത് കഴിഞ്ഞ രണ്ടു ദിവസമായി നേരെ ഒന്നും കഴിക്കുന്നില്ല. 1ഇത് കേട്ടയുടൻ അച്ചുവേട്ടൻ ഒരു മൃഗഡോക്ടറെ വീട്ടിലേക്ക് വരുത്താൻ തീരുമാനിച്ചു. പിറ്റേന്ന് മൃഗഡോക്ടർ പരിശോധന നടത്തിയശേഷം, അതിന്റെ ഭക്ഷണത്തിൽ കീട നാശിനി കലർന്നിരിക്കുകയാണെന്നും, പുല്ലിനോടൊപ്പം നേർത്ത പ്ലാസ്റ്റിക് കടലാസുകൾ ഉള്ളിലേക്ക്ചെന്നതിനാൽ അതിന്റെ ദഹനവ്യവസ്ഥയെ ബാധിച്ചിരിക്കുകയാണ് എന്നും അച്ചുവേട്ടനെ അറിയിച്ചു. അമിതമായ രാസവളപ്രയോഗവും കീടനാശിനി പ്രയോഗവും പരിസ്ഥിതിക്കും അതു വഴി സകല ജീവജാലങ്ങൾക്കും ഹാനീകരമാണെന്ന് മനസ്സിലാക്കിയ അച്യുതൻ പുറംനാട്ടു കാരായ കർഷകരെയും മറ്റു നാട്ടുകാരെയും ഇതിന്റെ ദോഷവശങ്ങളെപ്പറ്റി ബോധ്യപ്പെടു ത്താൻ ശ്രമിച്ചു. എന്നാൽ ലാഭം മാത്രം ലക്ഷ്യമിടുന്ന കർഷകരും താരതമ്യേന വിലക്കുറ വിൽ ഇവ വാങ്ങി ഉപയോഗിക്കുന്ന നാട്ടുകാരും ഇതിന്റെ ദോഷവശത്തെപ്പറ്റി ശരിക്കും മനസിലാക്കാൻ ശ്രമിച്ചില്ല. രാസവളത്തിന്റെയും കീടനാശിനികളുടെയും അമിതമായ ഉപയോഗത്തിന് എതിരെയുള്ള പോരാട്ടം താൻ ഒറ്റക്കാണെങ്കിലും തുടരുമെന്നും അത് ഒരു പൗരൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമാണെന്നും അച്ചുവേട്ടൻ ഉറച്ചു വിശ്വസിച്ചു. പിന്നീട് സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലും അല്ലാതെയും വന്ന പരിസ്ഥിതി പ്രവർത്ത നങ്ങളിൽ അച്ചുവേട്ടന്റെ അർപ്പണബോധവും, ആത്മാർത്ഥതയും, നിച്ഛയദാർഢ്യവും മാർഗ ദർശകമായിട്ടുണ്ട്. രാസകീടനാശിനികളുടെ അമിതമായ ഉപയോഗം മാനവകുലത്തിനുണ്ടാ ക്കാവുന്ന അപരിഹാര്യമായ ദോഷങ്ങളെക്കുറിച്ച് കുറേപ്പേരെയെങ്കിലും ബോധവാന്മാരാ ക്കാൻ അച്ചുവേട്ടൻറെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു ശുഭസൂചന തന്നെയാണ്'.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ |