എൻസ്വപ്നമേ...
എന്നേ തലോടിയ നാളുകൾ ഓർക്കുന്നു.
എൻ സഹോദരങ്ങളെ വിഴുങ്ങി രക്തം തുപ്പി തെറുപ്പിച്ച
കാലത്തിൻ മറവേ!!!
മങ്ങിയ ജീവൻതുടിപ്പിനെ നിലപ്പിച്ച മഹാമാരിയായി നീ
എന്റെ സഹോദരങ്ങളെ നോവിപ്പിക്കുന്നതെന്തിന് ?...
വൻമലകളെ പിഴുതെറിഞ്ഞ് സപ്ത തരംഗങ്ങളെ
വിഴുങ്ങി ജീവഹൃദയം നിലച്ച ഈ സമയം,
കൊറോണ എന്ന വ്യാപകമായ ആപത്ത് ,
രാജ്യങ്ങളെ വിഴുങ്ങുന്നതെന്തിന്?
പിഞ്ചു കുഞ്ഞിൻ ചിരി കാതിൽ മുഴങ്ങിയ
പല നാളുകളായി വേദനിപ്പിച്ച്
ജീവന്റെയിടിപ്പിനെ ഉൾവലിയിച്ച
നാളുകൾ ഏറെയാണ്...
വൈറസ് എന്ന മൂന്നക്ഷരം സ്ഫടികത്തെ
പനിയാക്കി ജീവാന്തകാരത്തിൽ എത്തിപ്പിക്കുന്നു.
മനുഷ്യൻ ചെയ്ത പല തെറ്റുകളും അവന്റെ
അഹങ്കാരത്തിൻ്റെ ഫലമായി വംശനാശം
നേരിടും നാളുകൾ അടുത്തു തന്നെയാണ് .
മനുഷ്യൻതൻ ജീവൻ വെറും വട്ടത്തിൽ മാത്രം.