ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ
അതിജീവിക്കാം കൊറോണയെ
വിജ്ഞാന വിസ്ഫോടനത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് സ്മാർട്ട്ഫോൺ ഭരിക്കുന്ന കാലം. എന്തും ഏതും വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ന്യൂ ജെൻ യുഗം. ശാസ്ത്രവും സാങ്കേതികവിദ്യയും നോക്കത്താ ദൂരത്ത് പടർന്നുപന്തലിച്ച് നിൽക്കുന്ന സമയത്താണ് ഒരു കുഞ്ഞൻ വൈറസിനു മുന്നിൽ മനുഷ്യന് തലകുനിക്കേണ്ടി വന്നത്. അണകെട്ടി യും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെ യൊക്കെ തകർത്ത് എറിഞ്ഞുകൊണ്ടാണ് രണ്ടുവർഷം തുടർച്ചയായി കേരളത്തിൽ പ്രളയം എത്തിയത്. അന്ന് നാം കെട്ടിപ്പൊക്കിയ പലതും ആ പ്രളയജലത്തിൽ ഒഴുകിപ്പോയി. ഇപ്പോഴിതാ കണ്ണടച്ചുതുറക്കുന്ന നേരത്തിൽ നമ്മുടെ ലോകത്താകെ ഒരു മഹാമാരി പടർന്നു പിടിക്കുന്നു. കൊറോണ എന്ന മഹാമാരിക്കു മുമ്പിൽ വികസിത രാജ്യങ്ങൾ പോലും കീഴടങ്ങിയിരിക്കുന്നു. കോവിഡ്-19 ഒരു വൈറസ് രോഗമായതിനാൽ രോഗത്തിന് കൃത്യമായ മരുന്നില്ല. പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് ചികിത്സയും പരിചരണവും നൽകിയാണ് രോഗം മാറുന്നത്. മനുഷ്യന് ശീലമില്ലാതിരുന്ന പല കാര്യങ്ങളും ശീലമാക്കേണ്ടി വന്ന കാലഘട്ടമാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്. കോവിഡ് മനുഷ്യ ജീവനുതന്നെ ഭീഷണിയാണ്. പ്രതിരോധമാണ് ഒരേ ഒരു മാർഗ്ഗം. നാം വ്യക്തിശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. നിറവും മതവും സ്വത്തും പദവിയും രാജ്യവും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ആ മഹാമാരിയെ തടുക്കാൻ ഒരൊറ്റ വഴിയേ ഇപ്പോൾ നമുക്ക് മുന്നിലുള്ളൂ. വീട്ടിലിരിക്കുക, സമൂഹവുമായി അകലം പാലിക്കുക. അതിലൂടെ കൊറോണയെ അതിജീവിക്കാം. മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായ കൊറോണയെ വീട്ടിലിരുന്ന് നേരിടാം. അതാകട്ടെ നമ്മുടെ ലക്ഷ്യം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |