ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും (ലേഖനം)
പ്രകൃതിയും മനുഷ്യനും
പ്രകൃതിയില്ലെങ്കിൽ മനുഷ്യനുമില്ല എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. പരിസ്ഥിതി മലീനീകരണം വെള്ളപ്പൊക്കം ഉരുൾപ്പൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നത്. ഈ പ്രകൃതി ദുരന്തങ്ങൾക്ക് കാരണം മറ്റാരുമല്ല. നമ്മൾ മനുഷ്യർ തന്നെയാണ്. പ്രകൃതിയുടെ സ്വാഭാവികമായ അവസ്ഥയ്ക്ക് വ്യതിയാനം വരുത്തുമ്പോഴാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നത്.
പണ്ട് കാലങ്ങളിൽ കർഷകർ ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കൃത്രിമമായ രാസവളങ്ങളാണ് വ്യാപകമായി കൃഷിയ്ത്ത് ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. കൂടാതെ രാസവളങ്ങൾ മണ്ണിന്റെ ഫലഭൂയീഷ്ഠതയും മണ്ണിലെ സ്വാഭാവിക ഘടനയെയും പ്രതികൂലമായി ഭാധിക്കുന്നു. കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് കൃഷി ചെയ്ത് ഭക്ഷ്യവസ്തുക്കൾ കഴിക്കുമ്പോൾ ആ വിഷം നമ്മുടെ ഉള്ളിലെത്തി വിവിധതരം രോഗങ്ങൾക്ക് കാരണമാകുന്നു.
വാഹനങ്ങളിൽ നിന്നും വരുന്ന പുക ഫാക്ടറികളിലെ മാലിന്യങ്ങൾ പ്ലസ്റ്റിക് കത്തിക്കുന്നതുമൂലം ഉണ്ടാകുന്ന വിഷവസ്തുക്കൾ എന്നിവയും മലീനീകരണത്തിന് കാരണമാകുന്നു. ഫാക്ടറികളിലെ മലിനജലം പുഴകളിലേയ്ക്ക് ഒഴുക്കി വീടുന്നതിനാൽ അത് ജലമലിനീകരണത്തിനും ഇടയാകുന്നു. ഇങ്ങനെ മനുഷ്യർ തന്നെ പരിസ്ഥിതി മലിനീകരണത്തിലൂടെ നിരവധി വിപത്തുകൾ വിളിച്ചു വരുത്തുന്നു. ഇനി വരുന്ന തലമുറ ഇതെല്ലാം മനസ്സിലാക്കി വിവേകത്തോടെ പ്രവർത്തിക്കുന്നത് അത്യാവശ്യമാണ്. അതുകൊണ്ട് നിർമ്മലമായ പ്രകൃതിയ്ക്കായ് പരിസ്ഥിതിയെ സംരക്ഷിച്ച്കൊണ്ട് പുതിയൊരു നാളേക്കായി നമുക്ക് കൈകൊർക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |