ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി


പച്ചപ്പിൻ പരിസ്ഥിതി നീയെങ്ങു മാഞ്ഞു.
കാടും മേടും പുഴയും തോടും എല്ലാം മറഞ്ഞു.
താനേ മറഞ്ഞോ;അതോ നിന്നെ മറച്ചുകളഞ്ഞതോ
ഒന്നുണ്ട് ഓർക്കുക മാനുഷാ നീ,
നിൻ ദുഷ്ചെയ്തികൾ ഓർമയാക്കി എല്ലാം
നിൻ സ്വാർത്ഥ ചിന്ത
സ്മരണയാക്കി എല്ലാം
കുന്നും മേടും ഇടിച്ചു കളഞ്ഞ്
വൻ മാളികകൾ നീ നിനക്കായ് കെട്ടിപ്പൊക്കിയില്ലേ?
വൻകിട കെട്ടിടങ്ങളിലെ
മാലിന്യമൊഴുക്കി,
നീ പുഴയും തോടും മലിനമാക്കിയില്ലേ?
പൊടിയും പുകയും ചേർത്ത് നീ
ഇൗ പച്ചപ്പുതന്നെ നശിപ്പി ച്ചില്ലേ?
എല്ലാം നിന്റെ ഇഷ്ടങ്ങൾക്കായി മാത്രമല്ലേ?
എന്നാൽ, ഇന്ന് നീ മനസ്സിലാക്കുന്നില്ലേ?
നീ ചെയ്തുകൂട്ടിയ ദുഷ്പ്രവൃത്തികൾ
നിന്നെ മാത്രമല്ല ഈ ലോകത്തെ തന്നെ നശിപ്പിക്കാറായി .
പാറകൾ പൊട്ടിച്ചും ഭൂമി തുരന്നും
പച്ചപ്പിന്റെ സ്വാദ് മനസ്സിലാക്കട്ടെ;
ചേറിന്റെ ഗന്ധം നുണയട്ടെ;
ആകയാൽ പ്രളയമല്ല;നിപയല്ല;കോറോണയല്ല
ഒരു മഹാമാരിയും പിടി പെടാതിരിക്കട്ടെ;
ഭൂമിദേവി സംരക്ഷിക്കട്ടേ

 

ശ്രുതി വി എം
9 ബി ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത