2022-23 വരെ2023-242024-25

2024 - 25 അധ്യയന വർഷത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു ഒക്ടോബര് 9,10 തീയതികളിൽ നടന്ന സബ് ജില്ലാ ഗണിത ശാസ്ത്രമേളയിൽ 12 ഇനങ്ങളിലായി 6 ഫസ്റ്റ് പ്രൈസ്‌, 6 സെക്കന്റ് പ്രൈസ് എന്നിവ കരസ്ഥമാക്കി നമ്മുടെ സ്കൂൾ ഓവറാൾ നേടി. നവംബറിൽ നടന്ന ജില്ലാ ഗണിത ശാസ്ത്രമേളയിലും നമ്മുടെ സ്കൂളിന് ഓവറാൾ ലഭിച്ചു. 1ഭാസ്കരാചാര്യ പേപ്പർ പ്രസന്റേഷൻ സബ് ജില്ലാ തലത്തിൽ 9ജി ക്ലാസ്സിലെ നിലോഫർ ഫാത്തിമയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. രാമാനുജൻ പേപ്പർ പ്രസന്റേഷൻ സബ് ജില്ലാതലം 9ജി ക്ലാസ്സിലെ ദീക്ഷിത് രണ്ടാം സ്ഥാനം നേടി.സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ 10 ജി ക്ലാസ്സിലെ ഗോവിന്ദ് സ്റ്റിൽ മോഡൽ മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. 10 സി ക്ലാസ്സിലെ മെഹ്‌റൂ ഫാത്തിമ, ശ്രീഭദ്ര ആർ ശൈലേന്ദ്രൻ എന്നിവർ ഗ്രൂപ്പ് പ്രോജക്റ്റിനു എ ഗ്രേഡ് നേടി.