ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ രോഗം ഒരു തിരിച്ചറിവ്

രോഗം ഒരു തിരിച്ചറിവ്

കണ്ണാ നീ എന്തിനുള്ള പുറപ്പാടാ . അയ്യപ്പൻ ശബ്ദം ഉയർത്തി. അവന് അവന്റെ അച്ഛന്റെ മറുപടി ഇഷ്ടപ്പെട്ടില്ല. സ്വത്തിനും പണത്തിനും വേണ്ടി അവൻ എന്ത് ചെയ്യാനും മടിക്കാത്തവനായിരുന്നു . അച്ഛൻ ജീവിച്ചിരിക്കുന്ന കാലം വരെ തന്റെ സ്വപ്നം യാഥാർഥ്യം ആകില്ലെന്ന് അവന് അറിയാമായിരുന്നു. പ്രകൃതി കനിഞ് നൽകിയ സുന്ദരമായ ഗ്രാമമായിരുന്നു അത് . അയ്യപ്പന് തന്റെ അച്ഛനിൽ നിന്ന് ലഭിച്ച പത്ത് ഏക്കറോളം സ്ഥലം ഉണ്ടായിരുന്നു. അദ്ദേഹം അവിടെ കൃഷി നടത്തി കൊണ്ടുപോയി. ആ ഗ്രാമത്തിന്റെ ഒരു ഐശ്വര്യം തന്നെ ആ സ്ഥലമായിരുന്നു. എത്ര പണം കൊടുത്തും അയ്യപ്പന്റെ സ്ഥലം വെടിക്കാൻ ധനികൻമാർ തയാറായിരുന്നു . പക്ഷേ മണ്ണിനെ സ്‌നേഹിച്ച അയ്യപ്പൻ ആ ഭൂമിയെ വിൽക്കാൻ തയാറാലായിരുന്നു. അദ്ദേഹത്തിന്റെ മകൻ നേർവിപരീതമായി പ്രവൃത്തിച്ചു. ആ സ്ഥലാം കൈക്കലാക്കി അത് വിറ്റ് നഗരത്തിൽ താമസിക്കണമെന്നായിരുന്നു കണ്ണന്റെ താല്പര്യം . അച്ഛന്റെ മനസു മാറ്റാൻ അവൻ പല അടവുകളും പയറ്റി . പക്ഷേ ഒരു പ്രതിഫലവും ഉണ്ടായില്ല. ആ സമയത്താണ് കടുത്ത ചുമയും പനിയും അയ്യപ്പന് അനുഭപ്പെട്ടത് . കൃഷിയുടെ അവശേത്തിനുവേണ്ടി നഗരത്തിൽ പോയിരുന്നു. അച്ഛന്റെ ദയനീയ അവസ്ഥാ കണ്ടിട്ടു പോലും കണ്ണൻ തിരിഞ്ഞു നോക്കിയില്ല. മരിക്കാറായെന്ന് മനസിലായ അവൻ അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനു മുൻപ് തന്നെ അവൻ സ്ഥലം ഒക്കെ മുദ്ര പാത്രത്തിൽ എഴുതി വാങ്ങി. താൻ മരിക്കാറായെന്നു മനസിലായി അയ്യപ്പൻ മകനെ അടുത്തേക് വിളിച്ചു. നിന്നെ അമ്മയുടെ കുറവില്ലാതെയാണ് ഞാൻ വളർത്തിയത്. നീ എന്നെ ഒരുപാട് വേദനിപ്പിച്ചു ഈ സ്വത്തിനു വേണ്ടി . എനിക്കുള്ളത് നിനക്കാണ് . എനിക് ഒരു കാര്യമേ പറയാനുള്ളു നീ ഒരിക്കലും നഗരത്തിലേക്ക് ചേകേറരുത്. അവിടെ നിന്നെ കാത്തു ഒരുപാടു അപകടങ്ങൾ ഒളിച്ചിരിപ്പുണ്ട്. നീ ശെരിയാണന്നു വിചാരിക്കുന്നത് തെറ്റായിരിക്കും. പക്ഷേ അച്ഛൻ പറഞ്ഞ ഒന്നും തന്നെ അവൻ കേട്ടില്ല . അവനു ആ സ്ഥലം ലഭിച്ചതിലുള്ള സന്തോഷമായിരുന്നു

രെഹ്ന നജീം
9J ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ