ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ കൈകളിൽ.

ശുചിത്വം നമ്മുടെ കൈകളിൽ.

ഇന്ന് പലവിധം പകർച്ചവ്യാധികളുടെ പിടിയിലാണ്.അവയുടെ പേരുകൾ കേൾക്കുമ്പോൾ തന്നെ ഏതോ സിനിമയിലെ നായകനെ പോലെ തോന്നാം.സിക, സാർസ്, എബോള,നിപ തുടങ്ങി പല പകർച്ചവ്യാധികൾക്കും അടിമയാണ് മനുഷ്യൻ.ഈ അടുത്തായി സ്ഥിരീകരിച്ച ഒരു രോഗമാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് 19.കൊറോണ വിഭാഗത്തിൽപ്പെട്ട വൈറസാണ് രോഗകാരി.മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗമാണിത്.2019 ഡിസംബർ 1ന് ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട ഈ വ്യാധി കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ലോകത്തിലെ മിക്കരാജ്യങ്ങളിലേക്കും വ്യാപിച്ചു.ലക്ഷകണക്കിന് ആളുകൾ രോഗബാധിതരായി.ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടു.പത്രങ്ങളിലൂടെയും മറ്റുമധ്യമങ്ങളിലൂടെയും ശുചിത്വം പാലിക്കുക എന്ന നിർദേശമാണ് അധികാരികൾ നൽകുന്നത്.ശുചിത്വം പാലിക്കുന്നതിലൂടെ വൈറസിനെ അകറ്റാം എന്നാണ് പറയുന്നത്.

ശുചിത്വം എന്ന് പറയുമ്പോൾ ആദ്യം എല്ലാവരും എന്താണ് ഓർക്കുക. നാം ശുചിയായിരിക്കുക്ക,നമുക്ക് ചുറ്റും ശുചിയായിരിക്കുക. ആദ്യം വേണ്ടത് വ്യക്തിശുചിത്വം ആണ്.വ്യക്തിശുചിത്വം എന്നതുകൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത്...വ്യക്തിയുടെ ശുചിത്വം അതായത് നാം ഓരോരുത്തരുടെയും ശുചിത്വം. വ്യക്തിശുചിത്വത്തിന്റെ ആദ്യപടിയായി നമ്മുടെ കൈകൾ സോപ്പോ ആൽക്കഹോൾ അടങ്ങിയ അണുനാശിനിയോ ഉപയോഗിച്ച് കഴുകി വൃത്തിയായി സൂക്ഷിക്കാം.കൊഴുപ്പിനെ അലിയിച്ച് കളയാൻ ശക്തിയുള്ളതാണ് സോപ്പ്.മനുഷ്യശരീരത്തിൽ കയറിപറ്റാനുപയോഗിക്കുന്ന വൈറസിന്റെ കവചമായ ആവരണവും കൊഴുപ്പ് കൊണ്ട് നിർമ്മിതമാണ്.സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിലൂടെ വൈറസ് ശരീരത്തിൽ കയറുന്നത് തടയാനാകും.ആഹാരം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുൻപും ശേഷവും , വീടിന് പുറത്ത് പോയി വന്ന ശേഷവും തുടങ്ങി പലസാഹചര്യങ്ങളിലും വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ ചെറുക്കാം.

കൈകൾ വൃത്തിയാക്കുന്നത് കൂടാതെ ശരീരമാസകലം സൂക്ഷിക്കേണ്ടതും വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്.ദിവസവും കുളിക്കണം,നഖങ്ങൾ വെട്ടിവൃത്തിയക്കണം,പുറത്തിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കണം,പല്ലുകൾ വൃത്തിയായി സൂക്ഷിക്കണം തുടങ്ങിയവയും വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ്.

വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസരശുചിത്വവും. ഭക്ഷണ അവശിഷ്ടങ്ങളും മറ്റും തോന്നിയപോലെ വലിച്ചെറിയുക പലർക്കും ശീലമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പരിസരമലിനീകരണം ഉണ്ടാക്കുന്നത് ഗൃഹമാലിന്യമാണെന്ന് സർവേകൾ തെളിയിക്കുന്നുണ്ട്. ഗൃഹമാലിന്യങ്ങൾ ജൈവം അജൈവം എന്നിങ്ങനെ തിരിക്കാം.ജൈവവസ്തുക്കൾ ചെടികൾക്ക് വളമാക്കാം,ജൈവകമ്പോസ്റ്റ് നിർമാണം തുടങ്ങിയ രീതികൾ സ്വീകരിക്കാം.അജൈവവസ്തുക്കൾ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കാം.

പരിസരശുചിത്വത്തിന്റെ കുറവ് മൂലം ഉയർന്നു വരുന്ന മറ്റൊരു പ്രശ്നമാണ് ജലമലിനീകരണവും അതുമൂലമുള്ള രോഗങ്ങളും.വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം ഒരുപരിധിവരെ ശുദ്ധീകരിക്കാനുള്ള ലളിതവും ചിലവുകുറഞ്ഞതുമായ രീതിയാണ് സോക്ക്പിറ്റ്. ഗ്രേവാട്ടർ,ബ്ലാക്ക് വാട്ടർ എന്നിങ്ങനെ ദ്രവമാലിന്യത്തെ രണ്ടായി തിരിക്കാം.അടുക്കളയിൽ നിന്നും കുളിമുറിയിൽ നിന്നുമുള്ള ജലം,മൃഗങ്ങളെകുളിപ്പിച്ച ശേഷമുള്ള ജലം തുടങ്ങിയവ ഗ്രേ വാട്ടർ വിഭാഗത്തിൽപ്പെടുന്നു. ശൗചാലയ ത്തിൽ നിന്നുള്ള മനുഷ്യവിസർജ്യം കലർന്ന വെള്ളം ബ്ലാക്ക് വാട്ടർ വിഭാഗത്തിൽപ്പെടുന്നു.ഗ്രേ വാട്ടറും ബ്ലാക്ക് വാട്ടറും ഇടകലർത്താതെ സംസ്കരിക്കുന്നതാണ് അഭികാമ്യം. ഗ്രേ വാട്ടർ ലഘുവായ സംസ്കരണത്തിന് ശേഷം ഭൂഗർഭജലപോഷണത്തിനോ കൃഷിക്കോ ഉപയോഗിക്കാവുന്നത് ആണ്. ബ്ലാക്ക് വാട്ടറിൽ കൂടുതൽ രോഗാണുക്കൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ശാസ്ത്രീയസംസ്കരണം നടത്തണം.

വീടുകളിൽചെറിയപാത്രങ്ങളിൽകെട്ടിനിൽക്കുന്നജലംപോലുംഅപകടകാരിയാണ്.രോഗവാഹകരിൽപ്രധാനിയായകൊതുകുകൾവളരാൻസഹായകമാണ്ഇത്തരംജല.ഡെങ്കിപ്പന,ചിക്കൻഗുനിയ,ജപ്പാൻജ്വരം,സിക,മന്ത്, മലമ്പനി എന്നിങ്ങനെ പലവിധത്തിലുള്ള രോഗങ്ങൾ കൊതുക് പരത്തുന്നുണ്ട്.ഒരു കൊതുക് ഒരു പ്ലാസ്റ്റിക് ഗ്ലാസ്സിൽ കെട്ടികിടക്കുന്ന ജലത്തിൽ മുട്ടയിട്ടാൽ അത് ഏകദേശം 24-48 മണിക്കൂർ കൊണ്ട് ലാർവയായി പ്യൂപ്പയായി കൊതുകായി മാറിയിട്ടുണ്ടാകും.ഏകദേശം ഒരാഴ്ചകൊണ്ട് നൂറിലധികം ചോരകുടിക്കുന്ന പെൺ കൊതുകുകൾ ഉണ്ടാകുകയും ചെയ്യുന്നു.ഇത്തരത്തിൽ കൊതുക് പെരുകുന്നത് തടയാൻ വെള്ളം കെട്ടിനിൽകുന്നത് ഒഴിവാക്കുക,ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കുക തുടങ്ങിയ ബദലുകൾ സ്വീകരിക്കാം.കൊതുകുകൾ പോലെ തന്നെ രോഗവാഹകരാണ് എലികളും.പ്ലേഗ്,എലിപ്പനി തുടങ്ങിയവ എലിപരത്തുന്ന രോഗങ്ങളാണ്.ചവരുകളും മറ്റ് മാലിന്യങ്ങളും ശരിയായ രീതിയിൽ സംസ്കരിക്കുന്നത് വഴി എലി പെരുകുന്നത് തടയാനാകും.

ശുചിത്വമില്ലായ്മ മൂലം മഞ്ഞപിത്തം,ടൈഫോയിഡ്,കോളറ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾ വരാം.അവയെ ഒഴിവാക്കാൻ ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്."കേരള ശുചിത്വമിഷൻ, ഹരിതകേരളമിഷൻ" തുടങ്ങിയ പദ്ധതികൾ കേരളസർക്കാർ മാലിന്യസംസ്കരണ പ്രവർത്തനത്തിനായി ആവിഷ്കരിച്ചിട്ടുണ്ട്.കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് "സ്വച്ഛ് ഭാരത്". പരിസരശുചിത്വത്തൊപ്പം വ്യക്തിശുചിത്വവും പാലിച്ച് നല്ലൊരു നാളെയെ വാർത്തെടുക്കാം.

ശ്രീഹരി.ജെ
7 സി ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം