ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
കാടും മലകളും പുഴകളും പക്ഷിമൃഗാദികളും ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയിലെ എല്ലാ ജീവജാലങ്ങളും മറ്റുള്ള വസ്തുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇവിടെ സസ്യങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. ഈ സസ്യങ്ങൾക്ക് ജീവൻ നൽകുന്നതു നമ്മുടെ ഊർജ സ്രോതസ്സായ സൂര്യൻ ആണ്. സൂര്യൻ ഇല്ലെങ്കിൽ ജീവനുള്ള ഒരു വസ്തുക്കൾക്കും നിലനിൽക്കാൻ ആകില്ല. നമ്മുടെ പരിസ്ഥിതിയെ ബാധിക്കുന്ന ധാരാളം കാര്യങ്ങൾ ഇവിടെ ഉണ്ടാകുന്നു.ഇതിൽ ഒട്ടുമിക്കതും മനുഷ്യൻ കാരണമാണ് ഉണ്ടാകുന്നത്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് മാത്രമേ സാദിക്കുള്ളു. പരിസ്ഥിതി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. അതിനാൽ ആർക്കും നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കാൻ ആകില്ല.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |