വരൂ കൈ കോർക്കാം
ഒത്തൊരുമയോടെ പോയീടാം
ലോകം മുഴുവൻ പാറി
നടക്കാം
ഇന്ന് ലോക് ഡൗൺ
വാഹനമില്ല പുകയില്ല
അന്തരീക്ഷ മലിനീകരണമില്ല
പക്ഷികളും പറവജാലങ്ങളും
പാറിപ്പറന്നു സന്തോഷമായ്
എങ്ങും നിശബ്ദത മാത്രം
ആരവമില്ല
രോഗബാധിതരില്ല
അപകടങ്ങളില്ല ഭൂവിൽ
എല്ലാവർക്കും കൊറോണ ഭയം
ഒന്നും കൈയടക്കാനില്ല
കൈയിലുള്ളത് വച്ച് ദിവസം
തള്ളിനീക്കുകയാണീ നാൾക്കുനാൾ
സമയം നോക്കാറില്ല
ദിവസങ്ങൾ അറിയുന്നില്ല
നമ്മൾ ഒന്നാണ് ഒറ്റക്കെട്ടായി
മുന്നേറാം