ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ/അക്ഷരവൃക്ഷം/അപ്പുവിന്റെ വിശപ്പ്
അപ്പുവിന്റെ വിശപ്പ്
"അമ്മേ......അമ്മേ........”എന്ന് അപ്പുവിന്റെ വിളി “എന്താ അപ്പൂ" “എനിക്ക് വിശന്നിട്ടു വയ്യ" “മോനേ കഴിക്കാൻ വീട്ടിൽ ഒന്നുമില്ല ,നിന്റെ വിശപ്പ് മാറ്റാൻ അമ്മയ്ക്കു സാധിക്കുന്നില്ലല്ലോ.”.ഉണ്ടായിരുന്ന അരിയും പലവ്യഞ്ജനങ്ങളും തീർന്നു,ഇനി എന്താ ചെയ്യുക...അയൽവക്കത്തു നിന്ന് എന്തെങ്കിലും ചോദിക്കാമെന്നു വച്ചാൽ അവരും നമ്മളെപ്പോലെയാണല്ലോ.തൊഴിലുറപ്പു പദ്ധതിയിൽ ജോലിക്കു പോകുന്നവരാണ്.സമീപത്തുള്ളവർക്കെല്ലാവർക്കും ലോക്ഡൗൺ ആയതുകൊണ്ട് പണിക്കു പോകാൻ സാധിക്കുന്നില്ല.പണിക്കുപോയി കിട്ടുന്ന കാശുകൊണ്ട് അന്നത്തെ ആഹാരം തട്ടിക്കൂട്ടുന്നു എന്നല്ലാതെ മറ്റൊരു വരുമാനവുമില്ല.അമ്മ വിഷമത്തോടെ പുറത്തേക്കിറങ്ങി.എന്തെങ്കിലും മോനു കൊടുക്കാൻ പറ്റുമോ?അവന്റെ വിശപ്പ് മാറ്റുന്നതിനായി പുറത്തെങ്ങും ആരുമില്ല.എല്ലാവരും വീടുകളിലാണ്.അമ്മ തിരികെ വന്ന് വീടിനകത്തു കയറി.കുറച്ചുനേരം മൗനമായി ഇരുന്നു.സമയം പോയതറിഞ്ഞില്ല.അപ്പോൾ അതാ ആരോ കതകു മുട്ടുന്ന ശബ്ദം.ആരായിരിക്കും അത്?കുറച്ചുനേരം ആ അമ്മ മൗനമായി ഇരുന്നു.അതിനു ശേഷം കതക് തുറന്നു.അമ്മ അത്ഭുതസ്തബ്ധയായി നിന്നു.നോക്കുമ്പോൾ പുറത്ത് രണ്ട് സഞ്ചി നിറയെ സാധനങ്ങൾ.ആരായിരിക്കാം ഇത് ഇവിടെ കൊണ്ടുവച്ചത്?ആ പരിസരത്തൊന്നും ആരെയും കണ്ടില്ല. അപ്പോഴേക്കും അപ്പു പാഞ്ഞെത്തി."അമ്മേ ..ആരാ ഇത് കൊണ്ടു വന്നത്?നമ്മുടെ വിശപ്പറിഞ്ഞ് ദൈവം കൊണ്ടു വന്നതായിരിക്കും ഇത്.നമുക്ക് ഇതെടുക്കാം.വയറുനിറയെ ആഹാരം കഴിച്ചിട്ട് എത്ര ദിവസമായി."അപ്പുവിന്റെ ആ വാക്കുകൾ കേട്ട് അമ്മയ്ക്ക് മറുപടി ഇല്ലാതായി.അപ്പുവും അമ്മയും രണ്ട് സഞ്ചി സാധനങ്ങളും കൈയിലെടുത്ത് വീടിനകത്തേക്ക് കയറി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ |