മൂന്നക്ഷരവുമേന്തി നിൾക്കുന്ന ശുചിത്വമെന്ന വാക്കിനെ
നിങ്ങൾക്കറിയാമോ കൂട്ടക്കാരേ
നിങ്ങൾക്കറിയാമോ കൂട്ടുകാരോ
അക്ഷരമണികൾ കൊത്തിയെടുക്കുന്ന കുഞ്ഞുങ്ങളായ നമുക്ക് വേണം ശുചിത്വ പരിപാലനം
താന്താൻ്റെ വീടും പരിസരവും മാത്രം പോരാ കുഞ്ഞaങ്ങളെ നമുക്ക്
കഴിയുന്ന ടുത്തോളമെല്ലാം നാം ശുചിത്വ മാക്കീടണം കൂട്ടുകാരേ
മുത്തുമണികൾ കൊത്തിയെടുക്കുന്ന നേരത്ത് നാമാകെ പഠിക്കുന്ന പാഠങ്ങളെല്ലാം ഇതല്ലയോ കുഞ്ഞുങ്ങളെ
ജന്മം നൽകിയ അമ്മ തൊട്ടേ തുടങ്ങുന്ന ഈ പാഠം മരണം വരെയും നാം ശീലമാക്കിടണം കൂട്ടരേ.
നന്മയുടെ വിത്തുക്കൾ നമുക്കൊന്നായി വിളങ്ങീടണമെങ്കിൽ ശുചിത്വ പരിപാലനം വേണമല്ലോ.
ആ ബാലവൃദ്ധരായ നമുക്കെല്ലാവർക്കും ജീവിതം ശോഭിച്ചിടണമെങ്കിൽ ശുചിത്വ പരിപാലനം വേണമല്ലോ.
കുടിൽ തൊട്ട് കൊട്ടാരം വരെയും പണ്ഡിതൻ മുതൽ പാമരൻ വരെയും ശുചിത്വം അത്യാവശ്യമല്ലോ?
ധനവാനും ദരിദ്രനും എന്നു വേണ്ട ഈ ലോകസമസ്ത പ രൊക്കെയും ശുചിത്വത്തിൽ നടകൊണ്ടീടണല്ലോ?
ഇത്തരത്തിൽ മൂന്നക്ഷരവുമേന്തി നിന്നീടുന്ന ശുചിത്വത്തെ
നാമൊന്നായി നമിച്ചീടണം കുഞ്ഞുങ്ങളെ
നാമൊന്നായി നമിച്ചീടണം കുഞ്ഞുങ്ങളെ '