ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ലേഖനം -ചൈനയിലെ വുഹാൻ

ലേഖനം -ചൈനയിലെ വുഹാൻ      

2019 ഡിസംബർ മാസത്തിലാണ് ആദ്യമായി ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് കോവിഡ് 19 എന്ന രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ആ സ്ഥലത്ത് നിന്നും സ്വന്തം നാട്ടിലേക്ക് തിരികെ പോയ ആൾക്കാർ മുഖേന ഈ രോഗം മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. എന്നാൽ ചൈന ആദ്യമേ തന്നെ മുൻകരുതലുകൾ സ്വീകരിച്ചതിനാൽ അധികം ആൾക്കാർ മരിച്ചില്ല. മറ്റു രാജ്യങ്ങളിൽ ഈ രോഗം കാട്ടുതീപോലെ പടർന്നു. അമേരിക്ക, ഇറ്റലി, സ്പെയിൻ പോലുള്ള വിദേശ രാജ്യങ്ങളിൽ മരണനിരക്ക് അനുദിനം ഉയരുകയാണ്. ഈ അഞ്ച് മാസം കൊണ്ട് ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ആൾക്കാർ കൊറോണ വൈറസ് മുഖേന വിവിധ രാജ്യങ്ങളിലായി മരിച്ചു. അതിൽ 37 ശതമാനം സ്ത്രീകളും 67% പുരുഷന്മാരുമാണ്. മിക്ക രാജ്യങ്ങളും ലോക്ക് ഡൌൺ പോലുള്ള ഉള്ള ക്രമീകരണങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യ കഴിഞ്ഞ ഒരു മാസക്കാലമായി പൂർണ്ണമായ ലോക്ക്ഡൗണി ലാണ്. നമ്മുടെ കേരളവും പൂർണമായ നിയന്ത്രണത്തിലാണ്. അതിനാൽ തന്നെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മരണനിരക്ക് വളരെ കുറവാണ്. ചികിത്സയുടെ കാര്യത്തിൽ കേരളം ബഹുദൂരം മുന്നിലാണ്. കേന്ദ്ര സർക്കാരും കേരള സർക്കാരും യഥാസമയം നമുക്ക് വേണ്ടുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നുണ്ട്. ഈ മാരക രോഗത്തിന് ഇതുവരെയും മരുന്നു കണ്ടുപിടിച്ചിട്ടില്ല എന്നത് വളരെ വേദനാജനകമാണ്. അതിനാൽ നമുക്ക് നമ്മെത്തന്നെ നിയന്ത്രിച്ച്, നിർദ്ദേശങ്ങളനുസരിച്ച് ഒത്തൊരുമിച്ച് കോവിഡ് 19ന് എതിരെ പോരാടി ജയിക്കാം. പിന്നീടുള്ള കാലം സന്തോഷത്തോടെ ജീവിക്കാം.

നിമ. SB.
1 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം