കർണികാരങ്ങൾ പൂക്കുന്ന വേളയിൽ തുള്ളിയാടുന്ന പൂക്കളെ പോലെ നാം ഉറവവറ്റാത്ത പുഴകളിൽ നിന്നും വെള്ളമൂറ്റുന്ന പേടമാൻ പോലവേ തുള്ളിയുറയുന്ന കാറ്റിനെ തോൽപ്പിക്കും പാറിപ്പറക്കുന്ന അപ്പൂപ്പൻ താടിപോൽ ഓടിക്കളിക്കുന്നു മനതാരിലെപ്പോഴും ഓർമകൾ മുട്ടി വിളിച്ചിടുന്നു മോഹിച്ചതൊക്കെ നേടുവാനായി നെട്ടോട്ടമോടുമ്പോൾ ഓർത്തീടുക തിരികെ പിടിക്കാവതല്ല മനസ്സിൽ ഓർമകൾ നെയ്യുമീ നല്ല നാളുകൾ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത