ഗവൺമെന്റ് യു പി എസ്സ് തലയോലപ്പറമ്പ്/തിരികെ വിദ്യാലയത്തിലേക്ക് 21

രാജ്യമാകെ കോവിഡ് 19 പരത്തിയ ഭീതിയിൽ വിദ്യാലയങ്ങൾ ഒന്നരവർഷകാലം അടഞ്ഞു കിടന്ന സാഹചര്യത്തിലാണ് നവംബർ ഒന്നിന് അങ്കണത്തിലേക്ക് കുട്ടികളെ നാം വരവേറ്റത്. ആശങ്കകൾ പലരുടെയും മുഖത്ത് നിഴലിച്ചിരുന്നുവെങ്കിൽകൂടി ഒരുവട്ടംകൂടി വിദ്യാലയ മുറ്റത്ത് ഒരുമിച്ച് കൂടുന്നതിന്റെ സന്തോഷം എല്ലാവരിലും നിലനിന്നിരുന്നു അധ്യാപക അനധ്യാപക ജീവനക്കാരും രക്ഷിതാക്കളും പഞ്ചായത്ത് ഭാരവാഹികളും ചേർന്ന് വിദ്യാർത്ഥികളെ വിദ്യാലയ മുറ്റത്തേക്ക് സന്തോഷ പൂർവ്വം സ്വീകരിച്ചു. മാസ്ക് വച്ചിരുന്ന കുട്ടികളിൽ ഉണ്ടായ ആഹ്ലാദം മുഖത്ത് നിന്ന് നേരിട്ട് മനസ്സിലാക്കാൻ കഴിയാതിരുന്ന അധ്യാപകർ ഒരുവേള പകച്ചു പോയെങ്കിൽ കൂടി മധുരപലഹാരങ്ങൾ നൽകിയതോടെ കുട്ടികളിൽ ഉണ്ടായ സന്തോഷം അല്പമെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞു .

കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഓരോ കുട്ടികളെയും ക്ലാസ്സ് മുറിയിലേക്ക് സ്വീകരിച്ചാനയിച്ഛപോൾ സഹപാഠികളെ നാളിതുവരെ കാണാതിരുന്ന ആശങ്കകൾ ചിലരിലെങ്കിലും ഉണ്ടായിരുന്നു. സന്നതദ്ധാപ്രവർത്തനങ്ങൾ പലതായി നൽകിയതിലൂടെ വിദ്യാർഥികളുടെ വിരസത ഒരളവോളം മാറ്റുവാൻ കഴിഞ്ഞു . ഉച്ചഭക്ഷണത്തിന് ശേഷം രക്ഷിതാക്കളുടെ സാനിധ്യത്തിൽ കുട്ടികളെ ഓരോരുത്തരെയും വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം അധ്യാപകർ എസ് അർ ജി മീറ്റിംഗിൽ നാളേക്ക് ഒരുകേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി ഓരോ അധ്യാപകർക്കും ചുമതലകൾ വിഭവിച്ച് നൽകുന്നതോടെ അധ്യാപകരും തങ്ങളുടെ ജോലിയിൽ വ്യപ്രിതരയി വൈകുന്നേരം സ്കൂൾ മുറ്റം മോഡിപിടിപികുന്നതുമയി ബന്ധപ്പെട്ട് ചെടികൾ നട്ടുപിടപ്പിക്കുകയും സായാഹ്നം സമാഗതമായപോൾ തങ്ങളുടെ തിരിച്ചു പോക്ക് ഓർത്ത് ഓരോരുത്തരായി പിരിഞ്ഞുപോയി.