പച്ചപ്പാവാടയുടുത്ത് നെൽക്കതിരുകൾ നൃത്തമാടുന്നൊരെന്റെ കേരളം
കേരവൃക്ഷങ്ങൾ കാറ്റിലാടുന്ന തരുണീമണിയാണെന്റെ കേരളം
കാൽക്കൊലുസുകൾ ഇട്ട് പമ്പയും പെരിയാറും ഒഴുകുന്നൊരെന്റെ കേരളം
കാലചക്രങ്ങൾ കറങ്ങുമ്പൊഴും അതിനോടൊത്തു ഗമിക്കുന്നു കേരളം
കേരള ജനതയൊന്നായ് വാഴ്ത്തുന്നമനോഹരിയാണെന്റെ കേരളം
അതിസുന്ദരിയാം താമര തഴുകി ഉണർത്തുന്ന ഇഷ്ടപുത്രിയാണെന്റെ കേരളം
കുമാരനാശാന്റെയും കഞ്ഞുണ്ണിമാഷിന്റെയും കേരളം
വൃക്ഷലതാദികളാൽ പൂവണിയുന്ന ശ്യാമസുന്ദരമാണ് കേരളം
വീണപൂവും മാമ്പഴവും ജനിച്ച പ്രകൃതിരമണീയമായ എന്റെ കേരളം
നീലാകശം പരവതാനി വിരിക്കുന്ന, വെള്ളമേഘങ്ങളാൽ ചിറകടിക്കുന്നൊരു
പക്ഷിയാണെന്റെ കേരളം
കഥകളി നൃത്തമാടുന്ന സുമുഖിയാണെന്റെ കേരളം
വള്ളം കളിയുടെ ഓളം തല്ലുന്നനശ്വരയാണെന്റെ കേരളം
ഇതോർമ്മകളിൽ ഒഴുകുമ്പോൾ ഓർക്കുകെത്ര സുന്ദരം എന്റെ കേരളം