ചൈനയിൽ നിന്നൊരു മഹാമാരി
വന്നെന്റെ ഭൂമാതാവിനെപുൽകിയല്ലോ
തെല്ലിടവേളയിലാ ശത്രുവന്നീ
ലോകത്തെയാകെ വിഴുങ്ങിയല്ലോ
വർദ്ധക്യമേറിയ മാതാപിതാക്കളും
പിഞ്ചിളം പൈതങ്ങളും തേങ്ങിയല്ലോ
ഇതിനേക്കാൾ ഭീകരരെ നേരിട്ടൊരാ
കേരളമാണെന്റെ ജന്മദേശം
നാട്ടിലിറങ്ങാതെ നഗരം കാണാതെ
ലോകത്തിൽനിന്നുമീ വ്യാധി നീക്കാം
സഹജീവികൾക്കായി കൈകൾ കോർക്കാം
സത്കർമമായി കരുതി നീങ്ങാം
ഒറ്റമനസായി നേരിടാം