ക്ലബ്  പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങുടെ ഭാഗമായി വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ ഓരോ ഗ്രൂപ്പും ചെയുന്നു. ശാസ്ത്രപാർക്ക് വിഭവങ്ങൾ പ്രയോജനപ്പെടുന്നു. ഗണിതത്തിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി അവർക്കു പസിലുകൾ, ക്വിസ് പ്രോഗ്രാം, നമ്പർ ചാർട്ട്, ജോമെട്രിക്കൽ പാറ്റേൺ, മോഡലുകൾ നിർമിക്കൽ എന്നിവയിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. കൂടാതെ LP, UP    തലത്തിൽ ഗണിതമാസിക തയ്യാറാക്കുന്നു

ശാസ്ത്രക്ലബ്

  സയൻസിൽ മിടുക്കരായ വിദ്യാർത്ഥികളെ ഉൾ പ്പെടുത്തി ശാസ്ത്രക്ലബ് രൂപീകരിച്ചു. എല്ലാ ആഴ്ചയിലും ചൊവ്വാഴ്ച   1.30 pm      ന് ശാസ്ത്രക്ലബ് രൂപികരിച്ചു. അംഗങ്ങൾ ഒത്തുകൂടുകയും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. ശാസ്ത്രപരീക്ഷണങ്ങൾ, ക്വിസ് പ്രോഗ്രാം, ഫീൽഡ്ട്രിപ്പ് , ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടുത്തൽ, പുസ്തകപരിചയം, നിരീക്ഷണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

പരിസ്‌ഥിതി  ക്ലബ് 

ചുറ്റുപാടുകളെ നിരീക്ഷിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിസ്‌ഥിതി ക്ലബ്  അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ആരോഗ്യക്ലബ്‌

കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. നഖം വെട്ടാതെ വരുന്ന കുട്ടികളെ കണ്ടെത്തി അവരുടെ നഖം വെട്ടികൊടുക്കുന്നു. ശരീരശുചിത്വം , നല്ല ഭക്ഷണം എന്നിവയെകുറിച്ച് ബോധവൽക്കരണ ക്ലാസുകൾ     JPHN        ന്റെ നേതൃത്വത്തിൽ നടത്തുന്നു.മുതിർന്ന പെൺകുട്ടികൾക്കായി പ്രത്യകം ക്ലാസുകൾ നൽകുന്നു.

ശുചിത്വക്ലബ്‌  വിദ്യാലയവും പരിസരവും ശുചിമുറികളുടെയും ശുചിത്വം പരിശോധിക്കുന്നു.ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. ലോഷൻ, ഡെറ്റോൾ എന്നിവ ഉപയോഗിക്കുന്നു. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതിനെക്കുറിച്ച്  നിർദ്ദേശം നൽകുന്നു .

ഹരിത ക്ലബ്

  പച്ചക്കറി കൃഷി, പരിപാലനം, കളപറിക്കൽ , വളമിടീൽ , വിളവെടുപ്പ് തുടങ്ങി എല്ലാ പരിപാടികളും കുട്ടികളിടൊപ്പം  PTA    അംഗങ്ങളും  പ്രവർത്തിക്കുന്നു.

ഭാഷ ക്ലബ്ബുകൾ

മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. കുട്ടികളുടെ താല്പര്യം അനുസരിച്ചുള്ള ക്ലബ്ബ്കളിൽ ചേരാൻ അവസരം നൽകുന്നു .സർഗാത്മക രചനകൾ , വിവിധ വ്യവഹാര രൂപങ്ങളുടെ അവതരണങ്ങൾ എന്നിവ നടക്കുന്നു. അസ്സംബ്ലിയിൽ ഭാഷ അനുസരിച്ചുള്ള പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം