ലോകം മുഴുവൻ പടർന്നു പിടിക്കുന്ന-
കൊറോണ എന്ന മഹാവ്യാധി...
ആരേയും വേർതിരിച്ചു കാണാതെ....
എല്ലാരിലും പടർന്നു പിടിക്കുന്നു
ഈ രോഗത്തിൻ ഫലമായി.....
ചുമയും തുമ്മലും ഉണ്ടാകുന്നു....
ഒരു പാട് ജനങ്ങൾ ഭൂമിയിൽ നിന്ന്
വിടചൊല്ലി പോകുന്നു
നമുക്ക് ഇത് പ്രതിരോധിക്കുവാൻ
കൈകളും മുഖവും കഴുകീടാം
മാസ്ക്കുകൾ ഉപയോഗിച്ചീടാം
സാമൂഹ്യ അകലം പാലിച്ചീടാം
നമ്മൾ നമ്മളെ സൂക്ഷിച്ചാൽ
നമുക്കിതിനെ പറഞ്ഞയക്കാം....
നമുക്ക് നമ്മളെ സൂക്ഷിക്കാം.....