പുല്ലും വിളകളും മണ്ണും മരങ്ങളും
ഓർമ്മയിലാകുന്ന കാലമായി
കാട്ടു ജീവനും ജീവിയും കാട്ടാറും പുൽമേടും
ജീവൻ വെടിഞ്ഞു നാം മനുഷ്യനായി
മനുഷ്യവളർച്ചയ്ക്കായി മർത്യന്റെ ക്രൂരത
ഇനിയും കഴിഞ്ഞില്ല തീർന്നതില്ല
വയലുകൾ മാറുന്നു സൗധങ്ങൾ പണിയുന്നു
കുളവും കരയും ഇന്നൊന്നാകുന്നു
മാവും അണ്ണാനും പൂവും പൂമ്പാറ്റയും
നാമാവശേഷമായി മാറീടുന്നു .
താഴ്‌വാരമില്ലിവിടെ കുന്നുകളുമിന്നില്ല,
എല്ലാം മനുഷ്യൻ കവർന്നെടുത്തു
തത്‌ഫലം പ്രകൃതി പ്രക്ഷോഭിച്ചിതിങ്ങനെ
പ്രളയവും പേമാരിയും കണക്കെ ...
ഇനിയും കഴിഞ്ഞില്ല മനുഷ്യന്റെ വാശിയും
പ്രകൃതി വിരുദ്ധ പ്രവർത്തനവും
പ്ലാസ്റ്റിക് കൊണ്ടുള്ള കൂടാരമായി
മാറി ഈ ലോകമിന്നാകയുമേ....
പ്രകൃതിയുടെ കണ്ണിനെ കാണാത്ത
മനുഷ്യനെ കോവിഡ് 19 -നും തേടിയെത്തി .
ജീവനുകൾ പത്തല്ല നൂറല്ല ആയിരവുമല്ല
ഈ രോഗം കവർന്നതിന്ന് .
മനുഷ്യന്റെ ഉള്ളിലായ് തിരിച്ചറിവില്ലെങ്കിൽ
പരിണാമമിങ്ങനെയാകുകില്ല .
ഈ ഭൂമി ചുട്ടുപൊള്ളുന്നൊരു ഗോള-
മായി മാറുകയാണെന്നുമോർക്ക നമ്മൾ
മണ്ണും മനുഷ്യനും ഒന്നായി മാറുന്ന
സുന്ദരകാലത്തെ വാർത്തെടുക്കാം.