അടയാത്ത മിഴികൾക്കൊരുത്തരം
നീ തരുമെങ്കിലെന്നു ഞാൻ കാത്തിരിപ്പു
പുല്ലു മുളയ്ക്കാത്ത മണ്ണിലിരുന്നു ഞാൻ
മഴമേഘങ്ങൾ തേടുന്നു
ഇതാണെന്റെ ജീവിതം
ഇതാണ് ഞാൻറിയും വിശപ്പ്
പ്രതീക്ഷയാം നിലാവെളിച്ചത്തിൽ
മോഹപ്പൂക്കൾ ചൂണ്ടിയ വഴിയെ
കാലമാം കടലിൽ ഞാനെന്റെ
ജീവിത നൗക തുഴയുന്നു
ശൂന്യമാം കീശയും വെയിലതിൻ കിരണവും
ഒരുപാടു ദുഖങ്ങൾ കൊണ്ടു വന്നു
നെഞ്ചു പിടയുന്ന ജ്വാലയിൽ കൂട്ടിനായ്
ഒട്ടിയുണങ്ങിയ വയറു മാത്രം
ജീവന്റെ നാളമിന്നണയുവാറായിട്ടും
കനിവിന്റെ കൈകളെന്നരികിലില്ല
ദാഹം ശമിപ്പതോ മരണം വിളിപ്പതോ
പട്ടിണിക്കാരൻ തൻ വേവലാതി
അന്നമേ ഒന്നു വന്നെന്നെ കടാക്ഷിക്കൂ
ജീവന്റെ നാളം അണയും മുമ്പായ്