ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/അക്ഷരവൃക്ഷം/എന്റെ കളിക്കളം

എന്റെ കളിക്കളം

ജനാലക്കപ്പുറം നോക്കിനിൽക്കെ
മിന്നി മാഞ്ഞു എന്നുള്ളിലൂടെ
കഴിഞ്ഞു പോം ദിനങ്ങൾ തൻ ഓർമ്മകൾ
ലോകയുദ്ധത്തിനെതിരെ പോരാടുവാൻ ഏറ്റവും നല്ല മാർഗ്ഗം
വീടിന്റെ നാലു ചുവരുകൾ തന്നെയെന്ന്
സ്വയം പറഞ്ഞ് പഠിപ്പിച്ച്
പുറം ലോകത്തെ അകറ്റി നിർത്തി
ഈ വലയത്തിനുള്ളിൽ കഴിയുമ്പോഴും
എന്റെ മനസ്സ് പിടി തരാതെ ഓടി അകലുന്നു
ആർപ്പുവിളികളും, തിമിർത്താടിയ ആ മൈതാനത്തേക്ക്
കാതോർത്തിരിപ്പൂ ഞാൻ
കൂട്ടത്തിൻ കാലൊച്ച കേൾക്കുവാൻ
ആടിത്തിമർക്കുവാൻ
 

വൈശാഖ് കൃഷണ
9 എ ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത