തണൽ തരും മരം
ഫലം തരും മരം
തടി തരും മരം
മണ്ണിനെ ഉറപ്പിച്ചീടും
മരം ഒരു വരം
മരം കൊണ്ട് ഗുണമേറെ
അരുതേ അരുതേ
മരങ്ങൾ വെട്ടി മുറിക്കരുതേ
ചെടികൾ വച്ചു പിടിപ്പിക്കേണം
നട്ടു നനക്കൽ ശീലിക്കാം
ശുദ്ധവായു ശ്വസിച്ചീടാം
നെൽപ്പാടങ്ങൾ വേണം
കൃഷി ചെയ്തീടാം
പരിസ്ഥിതി നന്നാവട്ടെ
മരങ്ങൾ വളരട്ടെ
മരങ്ങൾ നിറയട്ടെ