ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/കണ്ണീർ കാർമുകിൽ

കണ്ണീർ കാർമുകിൽ      

   കടൽത്തിരമാലയിൽ മുങ്ങി പൊങ്ങി കാർമേഘം
   കടൽക്കരയിൽ കറയായ് മാറി
   നാടിന്റെ ശാന്തിയെ മൂടി മറച്ചു
   കണ്ണീർമഴയായ് പൊഴിഞ്ഞു
കണ്ണീർ തുള്ളികൾ കടലായ് ഒഴുകി
പായും വഴികളെ ഏകാന്തമാക്കി
രാഗങ്ങൾ വിട്ടു കൂട്ടിൽ ഒതുങ്ങി കിളികളും
പുലരി തൻ വെളിച്ചം സന്ധ്യപോൽ ഇരുണ്ടുപോയ്
   കാറിനുള്ളിൽ ഒളിച്ച സൂര്യൻ തെളിയുന്നു
   പൂക്കൾ വിരിയും കിളികൾ പാടും
   പ്രതീക്ഷതൻ പുതു നാളേയ്ക്കായ്
   പുതു രാഗവും പുതു ഗന്ധവും നാടിനെ മൂടും ശാന്തിയാൽ
 

അഖില നെൽസൺ
9 എ ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ