ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ഹൈടെക് വിദ്യാലയം

2018ൽ ആരംഭിച്ച പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ക്ലാസ് മുറികൾ എല്ലാം തന്നെ ഹൈടെക് ആയിട്ടുണ്ട്. 15 ക്ലാസ് മുറികളാണ് ഹൈടെക് സൗകര്യങ്ങളോടെ സ്കൂളിൽ നിലവിലുള്ളത്. ഇതിൽ 8 എണ്ണം 2024 അധ്യായന വർഷം മുതൽ ടച്ച് സ്ക്രീൻ എൽഇഡി പാനലോടുകൂടിയ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറിയിട്ടുണ്ട്.  മികച്ച അധ്യായന അനുഭവമാണ് കുട്ടികൾക്ക് ഇതിലൂടെ ലഭ്യമാകുന്നത്. നവീകരിച്ച ക്ലാസ് മുറികൾ എല്ലാം തന്നെ എയർകണ്ടീഷണർ സൗകര്യവും ഉള്ളതാണ്.