2022-23 വരെ2023-242024-25


പോഷകാഹാരവും കൗമാരവും

കൗമാരക്കാല ഭക്ഷണശീലവും അവർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ചർച്ചചെയ്യുന്ന ഒരു ലഘു ബോധവൽക്കരണ ക്ലാസ് സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ ആറിന് നടന്നു. 9 10 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്


 

2024 സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടി സ്കൂളിന് അഭിമാനമായി 5 കുട്ടികൾ മീരാ ദേവി, അൽഫിയ, അഭേജ്യോതി, മല്ലിക ശിവാനി ഇവരാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്


പേരൂർക്കട ഗേൾസ് സ്കൂൾ ഒളിമ്പിക്സ് 2024

പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൻറെ ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് 2024 ഓഗസ്റ്റ് 6, 7 തീയതികളിലായി സ്കൂളിൻറെ സ്വന്തം ഗ്രൗണ്ട് ആയ തങ്കമാ സ്റ്റേഡിയത്തിൽ നടന്നു. ലോക ബോക്സിങ് താരം കെ സി ലേഖ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ ജമീല ശ്രീധരൻ പതാക ഉയർത്തി. പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ നന്ദിയും അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി രമാമണി ടീച്ചർ, മദർ പി ടി എ പ്രസിഡൻറ് ശുഭ ഉദയൻ എന്നിവരും വേദിയിൽ സംസാരിച്ചു. ഒളിമ്പിക്സ് മാതൃകയിലുള്ള മാർച്ച് ഫാസ്റ്റ് ഉദ്ഘാടന ചടങ്ങിന് വന്ന ശബലമാക്കി

ബ്ലൂ, ഗ്രീൻ, റെഡ്, യെല്ലോ തുടങ്ങി ഹൗസുകളായി തിരിഞ്ഞായിരുന്നു കുട്ടികൾ മത്സരിച്ചത്. വടംവലി, ഏറോബിക്സ്, റിലെ മത്സരങ്ങൾ ശ്രദ്ധേയ മത്സരങ്ങൾ ആയിരുന്നു. വടംവലിയിൽ റഡ് ഹൗസ് വിജയികളായപ്പോൾ എയ്റോബിക്സിൽ ബ്ലൂവും റെഡും ചേർന്ന് ഒന്നാം സ്ഥാനം പങ്കുവച്ചു. കഴിഞ്ഞവർഷത്തെ ഓവറോൾ ചാമ്പ്യന്മാരായിരുന്ന റൺഹൗസ് തന്നെ ഈ വർഷവും ഒന്നാം സ്ഥാനം നിലനിർത്തിബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും യെല്ലോ ഹൗസ് മൂന്നാം സ്ഥാനവും നേടി.

ഉപജില്ല കായികമേളയിൽ സ്കൂളിന് മൂന്നാം സ്ഥാനം

 

തിരുവനന്തപുരം നോർത്ത് ഉപജില്ല കായികമേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പേരൂർക്കട ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ എം. എൽ.എ വി. കെ പ്രശാന്ത് അനുമോദിച്ചു. മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നഷ്ടമായത്. 12 സ്വർണവും 13 വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 123 പോയിന്റുകളാണ് സ്കൂളിന് ലഭിച്ചത്. ഗവൺമെൻറ് സ്കൂളുകളിലും ഗേൾസ് സ്കൂളുകളിലും ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിലാണ്. ഈ വിജയത്തിന് ചുക്കാൻ പിടിച്ച കായിക അധ്യാപകൻ വിനോദ് സാറിനും മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും സ്കൂളിൻറെ അഭിനന്ദനങ്ങൾ.