ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്കൂൾവിക്കി ക്ലബ്ബ്

സ്കൂൾ വിക്കി ക്ലബ്ബ് രൂപീകരിച്ചു

സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളും കുട്ടികളുടെ സൃഷ്ടികളും സമൂഹത്തിലേക്ക് എത്തിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സ്കൂൾ വിക്കി ക്ലബ് രൂപീകരിച്ചു. 2024 ഓഗസ്റ്റ് മാസത്തിലാണ് സ്കൂൾ വിക്കി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ആദ്യം സ്കൂൾ വിക്കി മാത്രം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചുവെങ്കിലും ഇപ്പോൾ ഈ ക്ലബ്ബ് സ്കൂൾ യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങി സ്കൂളിന്റെ എല്ലാ മീഡിയ പബ്ലിസിറ്റി പ്രവർത്തനങ്ങളും ഏറ്റെടുത്ത് ചെയ്തുവരുന്നു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൽ സ്കൂളിലെ എല്ലാ തരം ക്ലബ്ബുകളിലെയും യുപി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെയും പ്രാതിനിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്.