ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
നാം ഇന്ന് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളുടെ മുഖ്യ കാരണങ്ങൾ വ്യക്തിശുചിത്വവും പ്രകൃതി ശുചിത്വവും ഇല്ലായ്മയാണ്. ഇതിൽ പ്രധാനം വ്യക്തിശുചിത്വം ആണ്. നാം നമ്മുടെ ശരീരത്തെ എങ്ങനെ സംരക്ഷിക്കുന്നുവോ അതനുസരിച്ച് നമ്മുടെ ആരോഗ്യവും മെച്ചപ്പെടും. രോഗങ്ങൾ വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. വ്യക്തിജീവിതത്തിൽ പ്രധാനമായും ഉൾപ്പെടുന്നത് രണ്ട് നേരം ഉള്ള കുളി, രണ്ടുനേരം ഉള്ള പല്ലു വൃത്തിയാക്കൽ, വൃത്തിയുള്ള വസ്ത്രം ധരിക്കൽ, പുറത്തു പോയിട്ട് വന്നാൽ മുഖവും കൈകാലുകളും കഴുകുക എന്നിവയാണ്. പുറമേയുള്ള വൃത്തി പോലെ പ്രാധാന്യമുള്ളതാണ് അകമേയുള്ള വൃത്തിയും. എന്നുവച്ചാൽ ആരോഗ്യം വർധിക്കുന്ന തരത്തിലുള്ള ഭക്ഷണം കഴിക്കുക. ആധുനികയുഗത്തിലെ വിഷാംശം നിറഞ്ഞ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണങ്ങൾ,ജങ്ക്ഫുഡ് ആയ പീസാ, ബർഗർ തുടങ്ങിയ ആഹാര സാധനങ്ങൾ പൂർണമായും ഒഴിവാക്കുക. നല്ല പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പരിപ്പ് വർഗങ്ങൾ നമ്മുടെ ഭക്ഷണങ്ങളിൽ കൂടുതലായി ഉൾപ്പെടുത്തുക.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |