2023-24 പ്രവർത്തനങ്ങൾ

2023-24 അധ്യയന വർഷത്തെ മാസ്റ്റർ പ്ലാനിൽ ഗണിതത്തിലെ ഭിന്നസംഖ്യകൾ വരുന്ന പാഠഭാഗങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകാനും വർക്ക് ഷീറ്റുകൾ തയ്യാറാക്കി ക്ലാസ് അടിസ്ഥാനത്തിൽ നൽകാനും തീരുമാനിച്ചു. പ്രവർത്തനങ്ങൾ ക്ലാസിൽ നൽകുകയും ചെയ്തു. 30.6.23 മുതൽ ഗണിത ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു ചാർട്ടുകൾ മോഡൽ ഗെയിംസ് ഇവ ഓരോ ക്ലബ്ബിലും പരിചയപ്പെടുത്തുകയും കുട്ടികൾക്ക് പ്രവർത്തനങ്ങളായി നൽകുകയും ചെയ്തു. ഉപജില്ല ഗണിത മേളയിൽ ക്വിസിന് 7B യിലെ ഹീര എസ്പി നമ്പർ ചാർട്ടിന് 7E യിലെ അളകനന്ദ ജോമട്രിക്കൽ ചാർട്ട് ന് 7 D ഡിലെ ആയിഷ പസിലിന് കാവേരി വി സാനു ഗെയിംസിൽ 7B യിലെ അനുഗ്രഹ എ കെ മോഡലിന് 6 E ലെ ഗായത്രി ദേവി ഇവർ പങ്കെടുക്കുകയുണ്ടായി. നമ്പർ ചാർട്ടിനും ജോമട്രിക്കൽ ചാർട്ടിനും A ഗ്രേഡോടെ മൂന്നാം സ്ഥാനം കുട്ടികൾ നേടി.

അതിനോടൊപ്പം നടന്ന ടാലൻറ് സെർച്ച് പരീക്ഷയിൽ കാവേരി വി സാനു മൂന്നാം സ്ഥാനം നേടി. ആറാം ക്ലാസുകാർക്കുള്ള Numats പരീക്ഷയിൽ സബ്ജില്ലാതലത്തിൽ 6G യിലെ മേഘ്ന ഹരി  6H ലെ ഫാത്തിമ 6E ലെ ആദിത്യ എന്നിവർ പങ്കെടുത്തു. ഗണിതോത്സവത്തിന്റെ ഭാഗമായി അഞ്ചാം ക്ലാസിന് ഭാഗങ്ങൾ ചേരുമ്പോൾ എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കി ഗണിത പുസ്തകവും ആറാം ക്ലാസിന് ദശാംശം എന്ന യൂണിറ്റിന് അടിസ്ഥാനമാക്കി വർക്ക് ഷീറ്റും ഏഴാം ക്ലാസിന് പലിശ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യബാങ്ക് ഇവ തയ്യാറാക്കി. പഠനോത്സവത്തോടനുബന്ധിച്ച് ഗണിതോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.

ഗണിത ക്ലബ്ബ് ഗവ.വിഎച്ച്എസ്എസ് മണക്കാട് സ്കൂളിലെ കുട്ടികളിൽ ഗണിതത്തിനോടു താൽപര്യം നിലനിർത്തുന്നതിന് ഗണിത ക്ലബ് 2021 ജൂലായ് മാസം രൂപീകരിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. കോർഡിനേറ്ററായി കാർത്തിക റാണി പി ടീച്ചറും കൺവീനറായി അമൃത എം എ യും ജോയിൻ കൺവീനറായി പാർവതി എ ആർ ചാർജ് ഏറ്റെടുത്തു. ദേശീയ ഗണിത ദിനത്തിൻ്റെ ഭാഗമായി ജോമട്രിക്കൽ പാറ്റേൺ നിർമ്മാണവും ക്വിസ് മത്സരവും നടത്തി. കോവിഡ് കാലഘട്ടത്തിനു മുൻപ് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഗണിത മേളകളിൽ യുപി, എച്ച്എസ് ഓവറോൾ കിരീടം നമ്മുടെ സ്കൂൾ നേടുകയുണ്ടായി. 2021-2022 ലെ ശാസ്ത്രരംഗം തിരുവനന്തപുരം സൗത്ത് ഉപജില്ലാ മത്സരത്തിൽ ഗണിതാശയ അവതരണം വിഭാഗത്തിൽ ഒമ്പതാം ക്ലാസിലെ പാർവതി എ ആർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നമ്മുടെ സ്കൂളിലെ ഗണിത ക്ലബ് വളരെ ക്രിയാത്മകമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു