കലഹമില്ലിവിടെ കലാപങ്ങളില്ലിന്ന്
പിടയുന്ന മാനവർ മാത്രമാണേ.....
വെടിയൊച്ചയില്ലാ ദുരന്തങ്ങളില്ലിന്ന്
മാനവർ മൃത്യുവും ഏറെയായി.....
ആനന്ദമില്ലിന്ന് ആഘോഷവേളയും
ആളൊഴിന്നങ്ങാടി മൂകമായി......
അനാഥമായി നഗരങ്ങൾ മാറുന്നൊരീ നാളും
ഭീതിയിലാളുന്ന മൂന്നക്ഷരം....
'വിജയം' മൂന്നക്ഷരം, 'തോൽവി' മൂന്നക്ഷരം
അതിജീവനക്കരുത്താർജ്ജിച്ച നമ്മുടെ 'കേരള' മെന്നതും മൂന്നക്ഷരം...
കോവിഡിൻ തോൽവിയായ് കണ്ടൊരുപാധിയാം
'ജാഗ്രത' യെന്നതും മൂന്നക്ഷരം...
മാറുമീ ഭീതിയും മാറ്റുമീ ദുഃഖവും മഹാമാരിയാകുമീ 'കൊറോണ'യും
ജാഗ്രതയാവണം ജാതി മതമാകരുത്
മാനവരാണെന്ന ചിന്തവേണം....
ഉറ്റവർ ഉടയവർ തേങ്ങലും നീറ്റലും
മാറ്റുവാൻ ഒരുമിച്ച് കൈകോർത്തിടാം....