ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/എങ്ങനെ നേരിടാം
എങ്ങനെ നേരിടാം
കൊറോണ അഥവാ കോവിഡ്19 എന്ന വൈറസിൻ്റെ ഉത്ഭവം ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ്. അവിടെ നിന്നു തുടങ്ങി ജനങ്ങളുടെ സമ്പർക്കം മൂലം ഇന്ന് ലോകത്തിലെ എല്ലാ ഭാഗത്തും ഈ വൈറസ് കാണപ്പെടുന്നു. ഈ വൈറസ് എല്ലാ മനുഷ്യരുടെയും മനസ്സിൽ ഒരു ഭീതി ഉണ്ടാക്കുന്നു. പല ആളുകളുടെയും സമ്പർക്കം വഴി ഈ വൈറസ് ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് . ഈ വൈറസ് ഇന്ന് നമ്മുടെ ലോകത്തിന് തന്നെ നെ ഭീഷണിയായി മാറിക്കഴിഞ്ഞു .ഈ വൈറസ് ചൈനയ്ക്ക് പുറമേ ഇറ്റലിയിലും അമേരിക്കയിലും ആണ് ഇത് കൂടുതൽ നാശം വിതച്ചത്. ഈ വൈറസ് കാരണം ലക്ഷക്കണക്കിന് ആളുകളാണ് ലോകത്ത് മരണമടഞ്ഞത്. അതുപോലെ തന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് ഈ വൈറസ് പിടിപെടുകയും ചെയ്തു .ഈ വൈറസ് വരാതിരിക്കാൻ വേണ്ടി നാം എല്ലാവരും വളരെ ശ്രദ്ധാലുവായിരിക്കുക. ആളുകൾ കൂടുന്ന സ്ഥലത്ത് പോകാതിരിക്കുക. കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വീടും നമ്മുടെ ശരീരവും വളരെ ശുചിയായി സൂക്ഷിക്കുക. ആളുകളുമായുള്ള സമ്പർക്കം കുറയ്ക്കുക. ഗവൺമെൻറ് പറയുന്ന ആശയങ്ങൾ മനസ്സിലാക്കി നീങ്ങുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. ഇങ്ങനെയാണ് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടത്. നമ്മൾ ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ ഈ ലോകത്ത് നിന്നും തുടച്ചു മാറ്റണം. ഇന്ന് നമ്മുടെ ലോകം വളരെ കഷ്ടതയിൽ ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ നമ്മൾ അതീവജാഗ്രത ആയിരിക്കണം ഗവൺമെൻറ് പറഞ്ഞ നിർദ്ദേശങ്ങളനുസരിച്ച് നമുക്ക് നമ്മുടെ ലോകത്തെ തിരികെ കൊണ്ടുവരാം ഇതിനു വേണ്ടി നമുക്ക് ഒത്തൊരുമിച്ചു പ്രയത്നിക്കാം...
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം |