ക്ഷിണിക മീ ജീവിതം വൃഥാ പിടയുന്നു
ജനിമൃതി ഭയമായ് ഉള്ളിൽ നിറയുന്നു
വിഷാദാഗ്നിയിൽ ചുറ്റും മുഴങ്ങുന്നു
പെറ്റമ്മ തന്നുടെ ദീനമാ നിലവിളി
നാണയ തുട്ടിനും കറൻസിക്കുമായി നാം
ഭ്രാന്തമായ ല യു ന്നു പാരിടത്തിൽ
ഇരുളിൻ വിലാപത്തിൽ ചിറകിലേറി
തിരമാലകൾ തൻ അശാന്ത തപോൽ
പലതരം കൊടികളാൽ നാടു നിറയുന്നു.
ളളളിലെ കിതപ്പിനു ശമനമില്ല
ആരുടെ തെറ്റിൽ ശിക്ഷിയാണറിയില്ല
വലയിൽ കുരുങ്ങിയ ജീവിതങ്ങൾ
അഗ്നിച്ചിറക്കുള്ള സ്വപ്നങ്ങളെന്നും
യാഥാർത്ഥ്യമാക്കിയ കർമ്മയോഗി
അങ്ങറിയുന്നുവോ നാടിന്നവസ്ഥ
ശബരിമലയും കലാപഭൂമി
ചുറ്റിലും വേദന സഹ്യമല്ലാത്തവ
മനുഷ്യക്കാത്തെന്ന പേരിലെ രോദനം
പെണ്ണെന്നു പറയാനും പേടി മാത്രം
ചോരക്കറ ക ളും പോർവിളിയും
മൗനം വെടിഞ്ഞു നീ പ്രതികരിക്കു
പ്രതികാര ജ്വാലയായി പറന്നുയരൂ
"അക്ഷരങ്ങളെ അഗ്‌നിയായ് തീർത്തത്
എന്നിലെ ആകുലത ഒന്നു മാത്രം