ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/കോവിഡ് -19
കോവിഡ് -19
കൊറോണാ അഥവാ കോവിഡ് -19 ഒരു RNA വൈറസ് ആണ്. ഈ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തിൽ ആണ്. ചൈനയിൽ വുഹാൻ പട്ടണത്തിൽ നിന്ന് ആണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ് ഈ മഹാമാരി. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിയ്ക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. കൊറോണ എന്നത് ഒരു ലാറ്റിൻ വാക്ക് ആണ് കൊറോണ എന്നാൽ കിരീടം എന്ന് ആണ് അർത്ഥം ആക്കുന്നത്. കിരീടം പോലെ ചില പ്രൊജക്ഷനുകൾ ഉള്ളത് കൊണ്ട് ആണ് വൈറസിന് ഈ പേര് വന്നത്. മനുഷ്യനെ ബാധിക്കുന്ന 6ഇനം വൈറസുകളെ ഇതിനോടകം കണ്ടുപിടിച്ചിട്ടുണ്ട്.
അസുഖം ബാധിച്ചു കഴിഞ്ഞാൽ 3-4ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും തുമ്മൽ. ക്ഷീണം, തൊണ്ട വേദന, ചുമ, ശ്വാസതടസം, മൂക്ക് ഒലിപ്പ് തുടങ്ങിയവ ഉണ്ടാകും പ്രതിരോധ മാർഗ്ഗം
ഓർക്കുക ഭയം അല്ല വേണ്ടത് ജാഗ്രത ആണ് വേണ്ടത്
|