ഹാ എന്തു പേര് കൊറോണ
ചന്തമുള്ള പേരാണെങ്കിലും
ഞങ്ങൾക്കില്ല ഇഷ്ടം നിന്നോട്
പരീക്ഷയെല്ലാം പറപ്പിച്ച നീ
ഞങ്ങളെയെല്ലാം വീട്ടിലാക്കി.
നിന്നെ ഇവിടെ നിന്നോടിക്കും.
ഞങ്ങൾക്കുണ്ട് സോപ്പും വെള്ളവും
ഞങ്ങൾക്കുണ്ട് മാസ്ക്കുകളും
ഞങ്ങളെ തൊടുവാനാവില്ല.
ഭക്ഷണം നന്നായ് കഴിച്ചീടേണം
കൈകൾ നന്നായി കഴുകീടേണം
ശുചിത്വം എന്നും ഉണ്ടാവേണം
എന്നിവ ചെയ്യാൻ മറന്നീടരുതേ
ഇതാണ് കൂട്ടുകാരേ ചെയ്യേണ്ടത്
കൊറോണ പോകും ദൂരേ ദൂരേ
അങ്ങ് ദൂരേ ദൂരേ