ചെറിയ അടുക്കള, പരിമിതമായ സ്ഥലത്തെ കളിസ്ഥലം, പൂന്തോട്ടം,കൃഷിത്തോട്ടം,ഔഷധത്തോട്ടം എന്നിവ ക്രമികരിച്ചിട്ടുണ്ട്.ഓഫീസ് മുറിയോട് ചേർന്ന് വായനാശാലയും ക്രമീകരിച്ചിട്ടുണ്ട്.ശാസ്ത്ര പരീക്ഷണങ്ങൾക്കാവശ്യമായ ഉപകരണങ്ങളും കരുതി വച്ചിരിക്കുന്നു. എല്ലാ ക്ലാസ് മുറികളും നല്ല വായു സഞ്ചാരം ഉറപ്പാക്കിയിരിക്കുന്നു. ലൈറ്റ്, ഫാൻ തുടങ്ങിയ സൌകര്യങ്ങൾ എല്ലാ ക്ലാസുമുറികളീലും ഉണ്ട്. കൂടാതെ അതാത് ക്ലാസുകൾക്ക് വായനാ മൂല തയ്യാറാക്കിയിരിക്കുന്നു.കുടിവെള്ളത്തിനായി കിണർ ഉണ്ട്.പൈപ്പ് കണക്ഷനും അതിനോടനുബന്ധിച്ച് നല്കിയിട്ടുണ്ട് . 2019-20 വർഷത്തിൽ ജൈവ വൈവിദ്ധ്യം പാർക്ക്‌ നിർമ്മിക്കുകയുണ്ടായി.

preprimary class room
class room
kalisthalam
ente school digital school prkhyapanam
ജൈവ വൈവിദ്ധ്യം പാർക്ക്‌

ഒന്നുമുതൽനാലുവരെ ക്ലാസുകളിലായി ഓരോ ഡിവിഷൻ വീതവും പ്രീപ്രൈമറി ക്ലാസും ഈ സ്കൂളിൽ നിലവിലുണ്ട്. മലയാളം മീഡിയമാണ് കൈകാര്യം ചെയ്യുന്നത്. ഒന്നാം ക്ലാസിൽ 2021-22 അധ്യയന വർഷം 7 കുട്ടികളും, രണ്ടാം ക്ലാസിൽ 9 കുട്ടികളൂം, മൂന്നാം ക്ലാസിൽ 5, നാലാം ക്ലാസിൽ 5 കുട്ടികളൂം പഠിക്കുന്നു.കൂടാതെ , പ്രീപ്രൈമറി വിഭാഗത്തിൽ 39 കുട്ടികളൂം പഠിക്കുന്നുണ്ട്.