ഗവൺമെന്റ് എൽ പി എസ്സ് വാഴേകാഡ്/അക്ഷരവൃക്ഷം/ഓർക്കാപ്പുറത്ത് ഒരു കൊറോണക്കാലം
ഓർക്കാപ്പുറത്ത് ഒരു കൊറോണക്കാലം
അവസാനപരീക്ഷയുടെ പാഠങ്ങൾ പഠിച്ച് കളിച്ചു രസിച്ച് ഞങ്ങൾ നടക്കുകയായിരുന്നു. പെട്ടെന്നാണ് കൊറോണ എന്ന രോഗം നമ്മുടെ നാട്ടിൽ എത്തിയത്. കൊറോണ എന്ന വൈറസ് ആണ് ഈ രോഗത്തിന് കാരണം എന്ന് അമ്മ പറഞ്ഞുതന്നു. എന്തിനാ കൊറോണേ നീ ഇങ്ങോട്ട് വന്നത്? നീ വന്നതുകാരണം ഞങ്ങൾക്ക് സ്കൂളിൽ പോകാൻ പറ്റുന്നില്ല. എങ്ങോട്ടും പോകാൻ പറ്റാതെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയല്ലേ. ഉത്സവങ്ങളില്ല ആഘോഷങ്ങളില്ല എല്ലാം നീ കാരണമല്ലേ. വിഷുവിന് തന്നെ പടക്കങ്ങളില്ലാതെ ഞാൻ വലിയ സങ്കടത്തിലായിരുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം അടച്ചു പിടിച്ചും ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും മാസ്ക് ധരിച്ചും നിന്നെ നേരിടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. നീ കാരണം എല്ലാവരും തന്നെ ബുദ്ധിമുട്ടുന്നു. വീട്ടിൽ തന്നെ ഒറ്റക്കിരുന്ന് ഞാൻ ബോറടിക്കുവാ. വെറുതെ ഇരിക്കുന്ന സമയത്ത് ഞാൻ അടുക്കളയിൽ അമ്മയെ പച്ചക്കറി അരിയാനും മറ്റും സഹായിക്കാറുണ്ട്. പിന്നെ പടം വരക്കും. ഒറ്റയ്ക്ക് കളിക്കാറുണ്ട്. കൂട്ടുകാരെ ഒക്കെ കാണാതെ ഇപ്പോൾ ഒരു രസവുമില്ല. കൊച്ചു ടിവി കണ്ടു കണ്ട് ഞാൻ മടുത്തു. ഈ രോഗം വന്നവരൊക്കെ എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട്.എന്തു തന്നെ ആയാലും ഇങ്ങനെ ഒരു കൊറോണക്കാലം ഇനി വരാതിരിക്കട്ടെ.
|