ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

നല്ല ശീലങ്ങൾ
                       രാജുവും ഷാനും കൂട്ടുകാരാണ് . അവർ ഒന്നിച്ചു സ്കൂളിൽ പോകും. ഒന്നിച്ചു കളിക്കും . നല്ല കൂട്ടാണെങ്കിലും അവരുടെ സ്വഭാവത്തിൽ കുറച്ചു വ്യത്യാസമുണ്ട് . അതെന്താണെന്നോ ? രാജു സ്കൂളിൽ നിന്ന് വന്നാൽ  കുളിച്ചു വസ്ത്രം മാറിയ ശേഷമേ ഭക്ഷണം കഴിക്കൂ . ഷാനാണെങ്കിൽ സ്കൂളിൽ നിന്ന് വന്ന പാടേ ഭക്ഷണം കഴിക്കും . അച്ഛനും അമ്മയും രാജുവുമൊക്കെ പറഞ്ഞു നോക്കി . പക്ഷെ അവന്റെ സ്വഭാവം മാറിയില്ല . ഒരു ദിവസം ടി വി യിലെ ഒരു പ്രധാനപ്പെട്ട വാർത്ത അവന്റെ കണ്ണിൽപ്പെട്ടു. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു 'കൊറോണ' എന്നൊരു മഹാമാരി പടർന്നുപിടിക്കുന്നു. ഒരു  വൈറസാണ് ഈ രോഗം പരത്തുന്നത് . ഇതിനു മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന വിവരവും അവൻ മനസ്സിലാക്കി . 'അതിനാൽ കൊറോണ രോഗം വരാതെ നോക്കണം'- .എല്ലാവരും പറയുന്നത് കേട്ട് അവനു നിസ്സാരമായി തോന്നി . 'ഓ.... അതങ്ങു ചൈനയിലല്ലേ ? കേരളത്തിലോട്ടു വരില്ല' . എന്നവൻ വിചാരിച്ചു . പക്ഷെ  കൊറോണ കേരളത്തിലും പടർന്നു പിടിക്കാൻ തുടങ്ങി. ഷാൻ വാർത്ത കേട്ട് വല്ലാതെ പേടിച്ചുപോയി. എങ്ങനെയാണു ഈ രോഗം വരാതെ നോക്കേണ്ടതെന്നു അവൻ രാജുവിനെ വിളിച്ചു ചോദിച്ചു. വീടിനു  പുറത്തേയ്ക്ക്  ഇറങ്ങാതിരിക്കുക , മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക ,കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക , മാസ്ക് ഉപയോഗിക്കുക തുടങ്ങി- വാർത്തയിൽ കേട്ട കാര്യങ്ങൾ രാജു  അവനു വിശദീകരിച്ചു കൊടുത്തു . എന്തായാലും കൊറോണ കാരണം ഷാൻ കുറെ നല്ല ശീലങ്ങൾ പഠിച്ചു .
അഭിനന്ദ് ബാബു രാജ്
2 എ ജി.എൽ.പി.എസ് പടിഞ്ഞാറെക്കര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ