ചൈനതൻ വൻമതിൽ ചാടികടന്നൊരു
പിടികിട്ടാപുള്ളിയാം
ഭികരനെ
കൊറോണ എന്നു വിളിക്കും നമ്മൾ
ആരുണ്ടവനെ പിടിച്ചുകെട്ടാൻ(2)
ഏഴാംകടലിൻ അക്കരെയിക്കരെ
ഒളിച്ചുകടക്കും ഭികരനെ
അരുണ്ടവനെ പിടിച്ചുകെട്ടാൻ
അരുണ്ടവനെ പിടിച്ചുകെട്ടാൻ
ഡോളറും വേണ്ട ദിനാറും വേണ്ട
പാസ്സ്പോർട്ടും വിസയും
മറ്റൊന്നും വേണ്ട
അരുണ്ടവനെ പിടിച്ചുകെട്ടാൻ
അരുണ്ടവനെ പിടിച്ചുകെട്ടാൻ
കേട്ടവർ കേട്ടവർ ഓ ടിയൊളിക്കുന്നു
കൈയ്യും കഴുകി വീട്ടിലിരിക്കുന്നു
പൊലീസുണ്ട് പട്ടാളമുണ്ട്
ഡോക്ടർമാർ,നേഴ്‌സുമാർ
കൂടെയുണ്ട്
സർക്കാർ നമുക്കൊപ്പമുണ്ട്
നമുക്കവരോട് ഒത്തുചേരാം
കൈയും കഴുകേണം
മാസ്കും ദരിക്കേണം
ഒന്നിച്ചവനെ കീഴ്പ്പെടുത്താം
നമുക്കൊന്നിച്ചവനെ കീഴ്പ്പെടുത്താം