നിലനിൽപ്പിൻ്റെ ഉറവിടം
നാം ജീവിക്കുന്ന നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളായ നമ്മളോരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ് .വ്യവസായവൽക്കരണം മൂലം ഗ്രാമങ്ങളൊക്കെ നഗരങ്ങളാവുകയാണിപ്പോൾ ' നാടിൻ്റെ സംസ്കാരമെല്ലാം നശിച്ചു വരുന്ന സാഹചര്യമാണിപ്പോൾ കണ്ടു വരുന്നത്.വാഹനങ്ങളുടെ അമിതമായ ഉപയോഗം മൂലം പുറത്തു വരുന്ന കാർബൺ മോണോക്സൈഡ് വായു മലിനീകരണത്തിന് കാരണമാകുന്നു. ഒന്നു നോക്കുകയാണെങ്കിൽ നാം ഇപ്പോൾ നിർമ്മിക്കുന്ന ഹൈവേ റോഡുകൾ തന്നെ പ്രകൃതിയുടെ സംതുലിതാവസ്ഥ താറുമാറാക്കിയിരക്കുകയാണ് .കളങ്ങളും തോടുകളും വയലുകളും കൃഷിയിടങ്ങളും വെട്ടിനിരത്തി നാം ഉണ്ടാക്കുന്ന ഈ റോഡുകൾ പ്രകൃതിയെ എത്രമാത്രം വേദനിപ്പിച്ചിരിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|