കൂട്ടുകാരേ നിങ്ങളറിഞ്ഞോ .... .
കൊറോണ രോഗം വന്നല്ലോ
ലോകമാകെ പരന്നല്ലോ .
നമ്മുടെനാട്ടിലും ,കുഞ്ഞു കേരളത്തിലും
വന്നുപറ്റിയല്ലോ കൊറോണ ,
കൂട്ടുകാരേ ഒന്നുകേൾക്കൂ
ഞാൻ പറയുന്നതൊന്നുകേൾക്കൂ .
നിങ്ങളിൽ രോഗം എത്താതെ
ശുദ്ധിയായി വീട്ടിലിരുന്നോളൂ.
ആവശ്യസാധനം മേടിച്ചീടുവാൻ
നിദ്ദേശം പാലിച്ചു പൊയ്‌ക്കോളൂ .
ചന്തയിൽ പോയാൽ മൂന്നടി അകലം
പാലിച്ചീടുവാൻ ഓർത്തോളൂ.
കൊറോണമാരി വന്നതുകൊണ്ട്
സന്തോഷം ആർക്കെന്നറിഞ്ഞീടണ്ടേ .
ഞാൻ ചൊല്ലിത്തരാം കൂട്ടുകാരേ
ഞാൻ ചൊല്ലിത്തരാം കൂട്ടുകാരേ
പ്രകൃതിയിലെ സർവജീവജാലങ്ങൾക്കും
സന്തോഷമാണെ സന്തോഷം .
ദൈവത്തെച്ചൊല്ലി പാട്ടില്ലാ
രാഷ്ട്രീയംചൊല്ലി പാട്ടില്ലാ
സൗണ്ട് പെട്ടികൾ എങ്ങുമില്ലാ
വാഹനപ്പുക ഇല്ലേയില്ലാ
കഷ്ടപ്പെടുത്തല്ലേ നഷ്ടപ്പെടുത്തല്ലേ
ശുദ്ധവായുവിനെ നഷ്ടപ്പെടുത്തല്ലേ
ചൊല്ലിത്തരുന്നത് കേട്ടില്ലെങ്കിൽ
മഹാമാരി വന്നീടുമേ
പിന്നെയും പിന്നെയും വന്നീടുമേ .....