ഏയ് കൊറോണേ ഏയ് കൊറോണേ
നീയാണ് കാരണം നീ മാത്രമാണ് കാരണം.
സ്കൂളിൽ പോകാൻ സാധിക്കുന്നില്ല.
കൂട്ടുക്കാരെ കാണാൻ സാധിക്കുന്നില്ല.
ടീച്ചർമാരെകാണാൻ സാധിക്കുന്നില്ല
സ്കൂൾ പാർക്കിൽ കളിക്കാൻസാധിക്കുന്നില്ല.
കൂട്ടുക്കാരോട് കളിക്കാൻ സാധിക്കുന്നില്ല.
പഠിക്കാൻ സാധിക്കുന്നില്ല.
നീയാണ് കാരണം നീ മാത്രമാണ് കാരണം
കൊറോണേ എൻറെ സങ്കടം കണ്ടോ .
ഏയ് കൊറോണേ ഏയ് കൊറോണേ
നീ നാടു ചാടിച്ചാടി കടന്നു വന്നു
എൻറെ നാട്ടിൽ കളിക്കുന്നു.
കുറച്ച് ദിവസത്തിൽ നീ
ലോകത്തിൽ നിന്ന് മാഞ്ഞുപോകും.
ഞങ്ങൾ വീട്ടിനകത്ത് ഇരുന്നാലോ
കൂട്ടുക്കാരോട് കളിക്കാതെ ഇരുന്നാലോ
നീയും തനിച്ചായി മാഞ്ഞുപോകും.
ഞങ്ങൾ വൃത്തിയെ കൈപ്പിടിച്ചാലോ
ഞങ്ങൾ അകലം പാലിച്ചാലോ
നീമൊത്തമായി മാഞ്ഞുപോകും
കൊറോണേ കൊറോണേ നീ നോക്കിക്കോ
ഞങ്ങൾ നിന്നെ ഓട്ടിക്കും.