ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു.ഖിക്കേണ്ട
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
ഒരു പാവപ്പെട്ട കൃഷിക്കാരാനായിരുന്നു സോമൻ. കൃഷിചെയ്തുകിട്ടുന്ന പഴവർഗ്ഗങ്ങളും, ധാന്യങ്ങളും വിറ്റുകിട്ടുന്ന പണം കൊണ്ടാണ് അദ്ദേഹവും കുടുംബവും കഴിഞ്ഞിരുന്നത്. അദ്ദേഹത്തിൻറ മകൻറ പേരാണ് രാമു. ഒരു ദിവസം അയൽവാസിയായ ഗൽഫുകാരൻ ചന്ദ്രൻ വന്നു പറഞ്ഞു. സോമാ നിൻറെ മകൻ രാമുവിനെ ഞാൻ ഗൽഫിൽ കൊണ്ടുപോകട്ടെ. അവിടെ ഒരു ജോലി കിട്ടിയാൽ നിൻറെ കഷ്ടപ്പാടൊക്കെ തീരും. നിൻറെ മകനൊരു ജീവിതമാർഗ്ഗവും ആകും. അത് കേട്ടു നിന്ന രാമു പറഞ്ഞു. ശരി അച്ഛാ ഞാൻ പോകുന്നു ഗൽഫിലേക്ക്. എനിക്കൊരു ജോലി കിട്ടിയാൽ എൻ്റെ അച്ഛനൊരു സഹായകമാവും. അങ്ങനെ രാമു ഗൽഫിൽ പോയി. രണ്ട് വർഷം കഴിഞ്ഞ് ഗൽഫിൽ നിന്നു വന്ന മകനെ നോക്കി അച്ഛൻ ചോദിച്ചു. മോനെ നിനക്ക് എന്താ ഒരു ക്ഷീണം പോലെ. ഇല്ല അച്ഛാ ചെറിയൊരു പനി. വാ നമുക്ക് ആശുപത്രിയിൽ പോകാം. വേണ്ട അച്ഛാ എൻ്റെ കയ്യിൽ മരുന്നുണ്ട്. അത് കഴിക്കുമ്പോൾ പനിയൊക്കെ മാറും എന്ന് പറഞ്ഞ് മരുന്ന് കഴിച്ചു. മറ്റുള്ളവരുമായി കളിച്ച് ചിരിച്ച് നടന്നു. പെട്ടെന്ന് അസുഖം കൂടുതലായി. ആശുപത്രിയിൽ കൊണ്ടു പോയി പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു. രാമുവിന് കൊറോണ എന്ന ഒരു മാരകരോഗമാണ് പിടിപ്പെട്ടിരിക്കുന്നത്.ഇതു കേട്ട രാമുവിഎൻ്റെ അച്ഛൻ തളർന്നു വീണു.ഡോക്ടർ സമാധാനിപ്പിച്ചു.നാം സൂക്ഷിച്ചില്ലെങ്കിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നുകൊണ്ടിരിക്കും. ഈ നാട് തന്നെ നശിക്കുകയും ചെയ്യും. ഡോക്ടർ വിശദമായി പറഞ്ഞപ്പോഴാണ് ഈ അസുഖത്തെക്കുറിച്ച് എല്ലാവർക്കും അറിവ് ലഭിച്ചത്. രാമുവിൻറ കുടു:ബവും ഇടപഴകിയവരും പരിശോധനയ്ക്ക് വന്നു. അപ്പോൾരാമുവിൻറ അച്ഛൻ രാമുവിനോട് പറഞ്ഞു. മോനെ നീ ആരംഭത്തിലെ ഡോക്ടറുടെ അടുത്ത് വന്നിരുന്നാൽ മറ്റുള്ളവർക്ക് ഈ വൈറസ് പകരുമായിരുന്നോ. നിൻറെ ശ്രദ്ധക്കുറവുമൂലം എത്ര വലിയ പ്രശ്നമാണ് നേരിടേണ്ടി വരുന്നത്. രാമുവിൻറ അച്ഛൻ ഡോക്ടറോട് ചോദിച്ചു. ഡോക്ടർ ഈ അസുഖം മറ്റുള്ളവർക്ക് വരാതിരിക്കാൻ എന്തു മുൻകരുതലാണ് ചെയ്യേണ്ടത്. ഡോക്ടർ പറഞ്ഞു നിങ്ങൾ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. മാസ്ക് ഉപയോഗിക്കുക. കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ കൈ കഴുകിയതിനുശേഷം മാത്രം തൊടുക. എല്ലാവരും ജാഗ്രതയോടുകൂടി പ്രവർത്തിച്ചാൽ ഏതു പ്രശ്നത്തെയും നേരിടാൻ സാധിക്കും. ഏത് അസുഖമായാലും നിസ്സാരമായി കാണരുത്. ജാഗ്രതയോടെ മുന്നേറുക. ഗുണ:പാഠം ---- സൂക്ഷിച്ചാൽ ദുഖിക്കേണ്ട
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |