ചുള്ളികൾ കൊത്തി കാക്കപ്പെണ്ണൊരു കൂടുമെനഞ്ഞേ കൊമ്പുകളിൽ കൂട്ടിൽമുട്ടകളിട്ടൊരു കാക്ക തീററയെടുക്കാനെങ്ങോപോയ് മരം വെട്ടാനായ് വന്നൊരു രാമു മരകൊമ്പുകൾവെട്ടിമുറിച്ചു കൊമ്പുകൾ ചില്ലകൾ താഴെ വീണു മുട്ടകളെല്ലാം ചിന്നിചിതറി. തീററയെടുത്താകാക്കപ്പെണ്ണ് പാറിപ്പറന്നിതാവന്നപ്പോൾ കൊമ്പുകളില്ല കൂടുകളില്ല പൊട്ടിയമുട്ടകൾകണ്ട് ഞെട്ടിപ്പോയ്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത