ഗവൺമെന്റ് എൽ പി എസ്സ് ഇരുമ്പൂഴിക്കര/അക്ഷരവൃക്ഷം/കൊറോണക്കാലം: എന്റെ അനുഭവം
കൊറോണക്കാലം: എന്റെ അനുഭവം
ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഒരു അസുഖം ആണ് കൊറോണ അഥവാ കോവിഡ് 19.ജോലിക്ക് പോകുന്നവർക്ക് ജോലി ചെയ്യാൻ കഴിയുന്നില്ല. കുട്ടികൾക്ക് പഠനം ഇല്ല പരീക്ഷ ഇല്ല, കളികളും ഇല്ലാത്തൊരവധിക്കാലം. പുറത്തേക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. ലോകമെങ്ങും കുറെ മനുഷ്യർ മരണത്തിന് കീഴടങ്ങി. പുറത്തേക്ക് പോകുമ്പോൾ മാസ്ക്കോ തൂവാലയോ ധരിക്കണം. ഈ കൊറോണക്കാലത്ത് മറ്റുള്ളവരെ തിരിച്ചറിയാൻ കഴിയില്ല. എനിക്ക് ചുറ്റും മുഖങ്ങൾ ഇല്ലാത്തവർ, മുഖംമൂടികൾ മാത്രം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |